മക്കളെ 10വര്‍ഷമായി പീഡിപ്പിച്ച പിതാവ്‌ അറസ്റ്റില്‍

വ്യാഴം, മാര്‍ച്ച്‌ 19, 2009, 11:19 [IST]
മുംബൈ: പത്തുവര്‍ഷമായി സ്വന്തം മക്കളെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവ്‌ അറസ്റ്റിലായി. മുംബൈയിലെ അറുപത്‌ കാരനായ ഹസ്‌മുഖ്‌ റാത്തോഡ്‌ എന്ന ബിസിനസുകാരനാണ്‌ അറസ്റ്റിലായത്‌.

ഇയാള്‍ക്കൊപ്പം കുട്ടികളുടെ മാതാവിനെയും മുംബൈ പൊലീസ്‌ അറസ്റ്റുചെയ്‌തിട്ടുണ്ട്‌. രണ്ട്‌ പെണ്‍കുട്ടികളാണ്‌ പിതാവിന്റെ പീഡനത്തിന്‌ ഇരകളായത്‌. മൂത്ത കുട്ടിയ്‌ക്ക്‌ ഇപ്പോള്‍ 21 വയസ്സുണ്ട്‌ ഈ കുട്ടിയെ പത്തുവര്‍ഷമായത്രേ പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട്‌. പതിനഞ്ചുവയസ്സായ രണ്ടാമത്തെ മകള്‍ക്കുനേരെയുള്ള പീഡനം തുടങ്ങിയിട്ട്‌ ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു.

അനിയത്തിയും അച്ഛന്റെ ക്രൂരതയ്‌ക്ക്‌ ഇരയാവുന്നത്‌ കണ്ട്‌ മൂത്ത കുട്ടി അമ്മയുടെ അമ്മയോട്‌ കാര്യങ്ങള്‍ പറയുകയായിരുന്നു. ഭാര്യയും ഭര്‍ത്താവും ദുര്‍മന്ത്രവാദത്തില്‍ വിശ്വസിക്കുന്നവരാണെന്ന്‌ പൊലീസ്‌ പറഞ്ഞു.
  Read:  In English 
കുടുംബത്തിന്റെ ഐശ്വര്യത്തിന്‌ വേണ്ടിയാണ്‌ താന്‍ മക്കളെ ലൈംഗികമായി പീഡിപ്പിക്കുന്നതെന്നാണത്രേ റാത്തോഡ്‌ പറഞ്ഞത്‌. മൂത്ത കുട്ടി പതിനൊന്നു വയസ്സായപ്പോള്‍ മുതല്‍ ഇയാളുടെ പീഡനം അനുഭവിക്കുകയാണ്‌.

ഇവര്‍ വിശ്വസിക്കുന്ന മന്ത്രിവാദിയാണത്രേ ഇയാളോട്‌ കുട്ടിയുമായി ലൈംഗിക ബന്ധം പുലര്‍ത്തണമെന്ന്‌ പറഞ്ഞത്‌. അങ്ങനെ ചെയ്‌താല്‍ പണക്കാരനാവാന്‍ കഴിയുമെന്നായിരുന്നുവത്രേ മന്ത്രവാദി പറഞ്ഞത്‌. രണ്ടാമത്തെ കുട്ടിയെ പിതാവ്‌ മന്ത്രവാദിയ്‌ക്കും കാഴ്‌ചവച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ പറയുന്നു.

ഇതിന്‌ മുമ്പ്‌ ഇരുപത്തിനാല്‌ വര്‍ഷത്തോളം സ്വന്തം മകളെ തടവിലിട്ട്‌ ലൈംഗികമായി പീഡിപ്പിച്ച ഏഴ്‌ കുട്ടികള്‍ക്ക്‌ ജന്മം നല്‍കിയ ഓസ്ത്രിയക്കാരനായ ജോസഫ്‌ ഫ്രിട്‌സലിന്റെ വിചാരണ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌ ഇതിനിടെയാണ്‌ മുംബൈയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്‌.

User Comments
koran 20 Mar 2009 09:12 am
manthrvadikalude oro kusruthikal
രാമാ സേന 20 Mar 2009 02:59 am
രാമാ സെനക്കരുടെ ഓരോ ഹോബികള്‍ എവിടെപോയി തെണ്ടി മുതളിക്ക് ഇതൊന്നും അ കള്ളാ കയുവേരിയ്ടെ മോനെ അറിയുനില്ലേ പാവം പെന്നുങളുടെ മേക്കിടു‌ കയരാനല്ലേ മുതലിക്കും ഹിന്ദു തെമ്മാടികള്‍ക്കും മോഡി മാര്കും സമയം
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST