കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംഗലയുടെ ഗര്‍ഭവാര്‍ത്തയുമായി വിഡ്‌ഢദിനം

  • By Staff
Google Oneindia Malayalam News

Angela Merkel
ബര്‍ലിന്‍: ആരെയും പറ്റിക്കാമെന്നതാണ്‌ വിഡ്‌ഢിദിനത്തിന്റെ പ്രത്യേകത. ആര്‍ക്കും ഒരു ശിക്ഷയും ഭയക്കേണ്ടതുമില്ല. എന്തായാലും ഇത്തവണ ഇതൊന്ന്‌ പരീക്ഷിക്കാന്‍ തന്നെയായിരുന്നു ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ എഫ്‌എഫ്‌എച്ചിന്റെ തീരുമാനം.

വിഡ്‌ഢിദിനത്തില്‍ ലോകജനതയെ മൊത്തം വിഡ്‌ഢികളാക്കാന്‍ ഇവര്‍ക്ക്‌ കഴിയുകയും ചെയ്‌തു. എന്തായാലും കാര്യം അറിയുമ്പോള്‍ മാത്രമേ അവര്‍ എത്രത്തോളം തന്റേടത്തോടെയാണ്‌ വിഡ്‌ഢിദിനം ആഘോഷിച്ചതെന്ന്‌ മനസ്സിലാക്കാന്‍ കഴിയുകയുള്ളു.

ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ ഗര്‍ഭിണിയാക്കിയാണ്‌ എഫ്‌എഫ്‌എച്ച്‌ ജനങ്ങളെ വിഡ്‌ഢികളാക്കിയത്‌. വാര്‍ത്താ ഏജന്‍സിയില്‍ നിന്നും കിട്ടിയ വാര്‍ത്ത ലോകത്തൊട്ടാകെയുള്ള മാധ്യമങ്ങള്‍ ഉപയോഗിക്കുകയും സംഭവത്തിന്‌ വന്‍ പ്രചാരം നല്‍കുകയും ചെയ്‌തു.

രണ്ടുപ്രാവശ്യം വിവാഹിതയായ ആംഗലയ്‌ക്ക്‌ കുഞ്ഞുങ്ങളില്ല. ഇപ്പോള്‍ ആംഗല ഗര്‍ഭിണിയാണെന്നും ഗര്‍ഭധാരണം നടന്നിട്ട്‌ 15 ആഴ്‌ച കഴിഞ്ഞുവെന്നും സെപ്‌റ്റംബര്‍ 28ന്‌ പ്രസവം നടക്കുമെന്നുമാണ്‌ വാര്‍ത്താ ഏജന്‍സി ഏപ്രില്‍ ഒന്നിന്‌ വാര്‍ത്ത നല്‍കിയത്‌. ഏജന്‍സിയിലെ റേഡിയോനിലയവും ഈ വാര്‍ത്ത സംപ്രേഷണം ചെയ്‌തിരുന്നു. ഒരു തവണയല്ല പലതവണ.

എന്നാല്‍ ചാന്‍സലറുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു സംഭവമേ ഇല്ലെന്നാണ്‌ വ്യക്തമായത്‌. ഒന്നാം തീയതി ഉച്ചകഴിഞ്ഞതോടെ വാര്‍ത്ത ഏജന്‍സി പിന്‍വലിക്കുകയും ചെയ്‌തു.

പിന്നാലെ വിഡ്‌ഢിദിനം ആഘോഷിക്കുകയായിരുന്നുവെന്നും സെപ്‌റ്റംബര്‍ 27ന്‌ ജര്‍മ്മനിയില്‍ പൊതുതിരഞ്ഞെടുപ്പാണെന്നും ഫലം 28നാണ്‌ പുറത്തുവരുക ഇതിനെയാണ്‌ പ്രതീകാത്മകമായി മെര്‍ക്കല്‍ പ്രസവിക്കുമന്നു പറഞ്ഞതെന്നുമാണ്‌ ഏജന്‍സി അധികൃതര്‍ വിശദീകരണവും നല്‍കി.

എന്തായാലും എഫ്‌എഫ്‌എച്ചിന്റെ വാര്‍ത്ത കോപ്പിയടിച്ച്‌ ആംഗല ഗര്‍ഭിണിയാണെന്ന്‌ വാര്‍ത്ത പടച്ചുവിട്ട മാധ്യമങ്ങളും അതുവിശ്വസിച്ച ജനങ്ങളും അക്ഷരാര്‍ത്ഥത്തില്‍ വിഡ്‌ഢികളായി എന്ന്‌ ചുരുക്കം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X