പ്രഭാകരന്‍ ഭീകരനല്ലെന്ന് കരുണാനിധി

തിങ്കള്‍, ഏപ്രില്‍ 20, 2009, 10:02 [IST]
ചെന്നൈ: എല്‍ടിടിഇ നേതാവ്‌ വേലുപ്പിള്ള പ്രഭാകരന്‍ ഭീകരനല്ലെന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കരുണാനിധി. തമിഴ്‌ വംശജര്‍ക്കായി പ്രത്യേകരാജ്യം രൂപവത്‌രിക്കണമെന്ന പ്രഭാകരന്റെ ആവശ്യം നല്ലതാണ്‌. എന്നാല്‍ ആ ലക്ഷ്യത്തിനു വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ തെറ്റായ വഴിയിലൂടെയാണ് നീങ്ങുന്നത്. ഒരു ദേശീയ ടിവി ചാനലിനു നല്‌കിയ അഭിമുഖത്തിലാണ്‌ കരുണാനിധി ഇങ്ങനെ പറഞ്ഞത്‌.

പ്രഭാകരന്‍ ഭീകരവാദിയല്ല. അതേ സമയം പ്രഭാകരനോടൊപ്പമുള്ളവര്‍ക്ക് ഭീകരബന്ധമുണ്ടാകാം. പ്രഭാകരന്റെ തന്റെ അടുത്ത സുഹൃത്ത് കൂടിയാണെന്നും കരുണാനിധി വ്യക്തമാക്കി.

പ്രഭാകരന്റെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടത്തെ ചെറുക്കാനായി ശ്രീലങ്കന്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ കരുണാനിധി ഇങ്ങനെ പ്രതികരിച്ചത്‌.

ശ്രീലങ്കയില്‍ നടക്കുന്ന പോരാട്ടത്തില്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടാല്‍ അത് അങ്ങയേറ്റം ദുഖമുണ്ടാക്കുന്ന കാര്യമാണെന്ന് മറ്റൊരു ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. ദേശീയചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ കരുണാനിധിയോടൊപ്പം മകളും എംപിയുമായ കനിമൊഴിയും പങ്കെടുത്തു.

ശ്രീലങ്കന്‍ സൈന്യം തമിഴ്‌വംശജര്‍ക്കെതിരെയുള്ള പോരാട്ടം തുടരുകയാണെങ്കില്‍ ആ രാജ്യവുമായുള്ള നയതന്ത്രബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ കരുണാനിധി വെള്ളിയാഴ്‌ച കേന്ദ്രസര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിരുന്നു.

പ്രഭാകരന്‍ തന്റെ സുഹൃത്താണെന്നും തീവ്രവാദിയല്ലെന്നുമുള്ള കരുണാനിധിയുടെ പ്രസ്താവന കോണ്‍ഗ്രസ്സിന്‌ ഏറെ തലവേദന സൃഷ്ടിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
  Read:  In English 
പ്രഭാകരനെ ഭീകരവാദിയായി കാണുന്നില്ലെന്നും അദ്ദേഹം കൊല്ലപ്പെട്ടാല്‍ തനിക്ക്‌ അങ്ങേയറ്റം ദുഃഖമുണ്ടാവുമെന്നുമുള്ള തമിഴ്‌നാട്‌ മുഖ്യമന്ത്രി കരുണാനിധിയുടെ പ്രസ്‌താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കോണ്‍ഗ്രസ് വക്താവ് കപില്‍സിബല്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായ ഡിഎംകെ നേതാവിന്റെ അഭിപ്രായം ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയതോടെയാണ് കോണ്‍ഗ്രസ്‌ പെടുന്നനെ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട്‌ വ്യക്തമാക്കിയത്‌.

കഴിഞ്ഞ ദിവസം ബാബ്റി മസ്ജിദ് വിഷയത്തില്‍ ആര്‍ജെഡി എടുത്ത നിലപാടും കോണ്‍ഗ്രസിനെ വിഷമവൃത്തത്തിലാക്കിയിരുന്നു.ഈ വിവാദങ്ങള്‍ യുപിഎയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ കരുതുന്നത്.

User Comments
൩൪൬൧൨൬ shamsudeen 25 May 2009 06:37 pm
പ്രഭാകരന്‍ പോക ആയി ഇന്നി എന്ത് എടുത്തു പയറ്റും പാണ്ടി കൊമാരങള്‍...........
വീര പാണ്ട്യന്‍ 21 Apr 2009 10:55 am
എടാ!! താഴെ കമന്‍റ് എഴുതിയ മലയാളി എന്നാ നായേ!! എടാ വിവരം ഇല്ലാത്ത നാറി!!! നിനക്ക് തമിഴനെ പറ്റി എന്തറിയാം? നീ മിക്കവാറും ഒരു മേത്തന്‍ ആവാനേ തരമുള്ളൂ ഇത്ര വിവരകേട്‌ പറയാന്‍ എടാ വിഡ്ഢി ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള ശാസ്ത്രകാരന്മാരില്‍ 75% ആളുകളും തമിഴന്മാര്‍ ആണ് നീ പുഛിക്കുന്ന ഈ തമിഴന്മാരാണ് യഥാര്‍ത്ത ഇന്ത്യയുടെ അവകാശികള്‍. ശ്രീലങ്കയില്‍ വിവരമില്ലാത്ത ഈഴവര്‍ ഇവരെ കഠിനമായി ഉപദ്രവിചിട്ടാണ് അവിടെ പ്രശ്നം ഉണ്ടായതു ( ഈഴവര്‍ നമുടെ നാട്ടില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ കാണുനില്ലേ? അതുകൊണ്ട് പ്രത്യേകിച്ച് വിസ്തരിക്കുന്നില്ല ഇത്രമാത്രം വര്‍ഗീയത യുള്ള narikal ഭൂമിയില്‍ ഇല്ല) പിന്നെ എടാ ചെറ്റേ തമിഴനെ തെറി പറയുന്ന നായെ നീ ഇപ്പോള്‍ കഞ്ഞി കുടിച്ചു കിടക്കുനത് തമിഴന്‍റെ കാരുണ്യം കൊണ്ടാ തമിഴ്നാടില്‍ നിന്നും അരിയും പച്ചകറികളും വന്നിലേല്‍ നീ വല്ലവന്റെയും അണ്ടി മൂഞ്ചി വയറു നിറക്കും. ഫൂ!!!!!!!!!!!!!.
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST