അപകടത്തില്‍പ്പെട്ട തീവണ്ടിയോടിച്ചത്‌ അജ്ഞാതന്‍

ബുധന്‍, ഏപ്രില്‍ 29, 2009, 12:50 [IST]
ചെന്നൈ: ചെന്നൈയില്‍ ചരക്ക്‌ തീവണ്ടിയും സബര്‍ബന്‍ തീവണ്ടിയും കൂട്ടിയിടിച്ച്‌ 7 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത.

ചെന്നൈ മൂര്‍ മാര്‍ക്കറ്റ്‌ റയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന സബര്‍ബന്‍ തീവണ്ടി അജ്ഞാതന്‍ ഓടിച്ചാണ്‌ അപകടത്തില്‍പ്പെട്ടതെന്നാണ്‌ റയില്‍വെ അധികൃതര്‍ നല്‌കുന്ന ആദ്യസൂചന.

രാവിലെ 5.05ന്‌ പുറപ്പെടേണ്ട വൈദ്യുതി തീവണ്ടിയുടെ എഞ്ചിന്‍ നേരത്തെ സ്റ്റാര്‍ട്ടാക്കി ഇട്ടിരുന്നു. 4.55ന്‌ ഡ്രൈവറും ഗാര്‍ഡും പുറത്തു പോയ തക്കത്തില്‍ മറ്റൊരാള്‍ തീവണ്ടിയില്‍ കയറുകയായിരുന്നു. എന്നാല്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. തീവണ്ടി യാത്രക്കാരായ ചിലരാണ്‌ ഇത്‌ സംബന്ധിച്ച്‌ വിവരം നല്‌കിയിരിക്കുന്നത്‌. അപകടത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

91 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചെത്തിയ തീവണ്ടി വ്യാസര്‍പാടി റെയില്‍വെ സ്റ്റേഷന്‌ സമീപത്ത്‌ വച്ചാണ്‌ എതിര്‍ദിശയില്‍ വന്ന ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചത്‌. ചരക്കു തീവണ്ടിയ്‌ക്ക്‌ പിന്നാലെ ഇതേ ദിശയില്‍ ആലപ്പി എക്‌സ്‌പ്രസ്‌ വരുന്നുണ്ടായിരുന്നു.

സബര്‍ബന്‍ തീവണ്ടിയുടെ രണ്ട്‌ കമ്പാര്‍ട്ട്‌മെന്റുകള്‍ പൂര്‍ണമായി തകര്‍ന്നു. കൂട്ടിയിടിയെ തുടര്‍ന്ന്‌ തീപിടുത്തം ഉണ്ടായി. യാത്രക്കാരില്‍ പലരും ട്രാക്കുകളിലേക്ക്‌ തെറിച്ചു വീണുവെന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു.

ചെന്നൈ-തിരുവള്ളൂര്‍ റൂട്ടിലോടുന്ന എല്ലാ സബര്‍ബന്‍ തീവണ്ടികളും നാലു മണി വരെ റദ്ദാക്കിയതായി ദക്ഷിണ റയില്‍വെ ജനറല്‍ മാനേജര്‍ എംഎസ്‌ ജയന്ത്‌ അറിയിച്ചു.
User Comments
ജാല് 30 Apr 2009 01:59 pm
അതികൃതരുടെ അനാസ്ഥ മറച്ചു വെക്കാനുണ്ടാക്ക്യ അജ്ഞാതനാണോ എന്നാ സംശയം.
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST