പ്ലസ്‌ ടു വിജയശതമാനം കുറഞ്ഞു

ചൊവ്വ, മേയ്‌ 12, 2009, 11:53 [IST]
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ 74.46 ശതമാനമാണ്‌ വിജയം. കഴിഞ്ഞ വര്‍ഷം നേടിയ 81.05 ശതമാനത്തില്‍ നിന്നും 4.59 ശതമാനം കുറവാണിത്‌. 4,27069 വിദ്യാര്‍ത്ഥികളാണ്‌ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്‌.

രാവിലെ 11 മണിയ്‌ക്ക്‌ വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയാണ്‌ ഫലങ്ങള്‍ പ്രഖ്യാപിച്ചത്‌. മൂല്യനിര്‍ണയം ഉദാരമായിരുന്നില്ലെന്നും എല്ലാവരെയും തൃപ്‌തിപ്പെടുത്തുന്നതാണ്‌ പരീക്ഷാ ഫലമെന്നും മന്ത്രി പറഞ്ഞു.

പ്ലസ്‌ ടു സയന്‍സ്‌ വിഭാഗത്തില്‍ 1363 വിദ്യാര്‍ത്ഥികളും ഹ്യൂമാനിറ്റീസ്‌ വിഭാഗത്തില്‍ 32 വിദ്യാര്‍ത്ഥികളും കൊമേഴ്‌സ്‌ വിഭാഗത്തില്‍ 115 വിദ്യാര്‍ത്ഥികളും എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടി. 25 ശതമാനം സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 39.61 ശതമാനം കുട്ടികളാണ്‌ ഉപരിപഠനത്തിന്‌ യോഗ്യത നേടിയത്‌.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 78.86 ശതമാനമാണ്‌ വിജയം. പാര്‍ട്ട്‌ ഒന്ന്‌ രണ്ട്‌ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.42 ശതമാനം അധികം വിജയവും പാര്‍ട്ട്‌ മൂന്ന്‌ ഉള്‍പ്പെടെ ഉപരിപഠനത്തിന്‌ അര്‍ഹരായവരില്‍ 8.88% വര്‍ദ്ധനവും ഉണ്ടായി. വിഎച്ച്‌എസ്‌സിയില്‍ ഒരു വിദ്യാര്‍ത്ഥിയാണ്‌ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയത്‌. എറണാകുളം എസ്‌ആര്‍വി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എആര്‍ സൂരജിനാണ്‌ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചത്‌.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം തൃശൂര്‍ ജില്ലയ്‌ക്കാണ്‌ (83.06%). 68.33 ശതമാനം പേര്‍ ഉപരിപഠനത്തിന്‌ അര്‍ഹത നേടിയ പത്തനംതിട്ട ജില്ലയാണ്‌ ഏറ്റവും പിന്നില്‍ നില്‌ക്കുന്നത്‌.

സേ, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകള്‍ ജൂണ്‍ 22 മുതല്‍ 26 വരെ നടത്തും. ഇതിന്‌ അപേക്ഷ സമര്‍പ്പിയ്‌ക്കേണ്ട അവസാന തീയതി മെയ്‌ 28 ആണ്‌. വിദ്യാര്‍ത്ഥികള്‍ പത്തോളം വെബ്‌ സൈറ്റുകളില്‍ നിന്ന്‌ ഫലം ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പ്‌ നടത്തിയിട്ടുണ്ട്‌. ഈ വെബ്‌ സൈറ്റില്‍ നിന്ന്‌ തന്നെ മാര്‍ക്ക്‌ ലിസ്റ്റിന്റെ പകര്‍പ്പും ലഭിയ്‌ക്കും.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST