വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ:പ്രതിഷേധം അക്രമാസക്തം

ചൊവ്വ, മേയ്‌ 12, 2009, 14:12 [IST]
തിരുവനന്തപുരം: വട്ടപ്പാറ പിഎംഎസ്‌ ഡെന്റല്‍ കോളേജിന്റെ നാലാം നിലയില്‍ നിന്നും വിദ്യാര്‍ത്ഥിനി ചാടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ അക്രമാസക്തമായി. കോളജിലെ ബോര്‍ഡുകളും മറ്റും പ്രതിഷേധക്കാര്‍ തകര്‍ത്തു. പിന്നീട്‌ പൊലീസെത്തിയാണ്‌ ഇവരെ നീക്കം ചെയ്‌തത്‌.

കോളെജിലെ ചില അധ്യാപകരില്‍ നിന്നുണ്ടായ മാനസിക പീഡനമാണ്‌ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്‌ക്ക്‌ കാരണമെന്ന്‌ ആരോപണമുയര്‍ന്നിട്ടുണ്ട്.

തിങ്കളാഴ്‌ച രാവിലെയാണ് നാലാംവര്‍ഷ ബിഡിഎസ്‌ വിദ്യാര്‍ഥിനിയായിരുന്ന ഗൗരീശപട്ടം സുകൃതത്തില്‍ സഞ്‌ജിത്തിന്റെ മകള്‍ അഞ്‌ജന സഞ്‌ജിത്ത്‌ കോളെജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്.

സംഭവത്തില്‍ സര്‍വകലാശാലയോട് വിശദീകരണം ആവശ്യപ്പെട്ടതായി വിദ്യാഭാസ മന്ത്രി എംഎ ബേബി അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥിനിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിയ്ക്കുമെന്നും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
User Comments
ഒരിക്കലും ആത്മഹത്യ ചെയ്യരുത് 12 May 2009 03:57 pm
ഒരിക്കലും ഒരിക്കലും ഒരിക്കലും.. മാനസിക പീഡനം ചെറുത്തുനില്‍കാന്‍ പറ്റണം. വിദ്യാഭ്യാസത്തിന്റെ ഒരു ലക്‌ഷ്യം കരുത്തുറ്റ മനസ്സുകള്‍ സൃഷ്ടിക്കുക എന്നത് കൂടിയാണ്. ഏതു പ്രയാസങ്ങളിലും ആത്മഹത്യാ ചിന്തകളില്‍നിന്നും രക്ഷപ്പെടാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും കഴിയട്ടെ. (ഗവേന്മേന്റ്റ്‌ ഇത് തടയാനായി കാര്യമായ ഒന്നും ചെയ്യുന്നില്ല. എത്ര പേരാണ് ഈ അടുത്ത് തന്നെ ആത്മഹത്യ ചെയ്തത്. കേരളത്തിന്റെ ചീത്തപ്പേരാണ് ഇത് ) കേരളം ആത്മഹത്യാവിമുക്തമാക്കാന്‍ നമുക്ക് ശ്രമിക്കാം.
ചുമ്മാ marikaruthe makkale 12 May 2009 03:18 pm
ഇതു കഷ്ടം തന്നെ .എന്തിനാ കൊച്ചെ മരിച്ചത്‌ . ജീവിതം അത്രക്ക്‌ വെറുത്തു പോയിരുന്നോ മോളെ .എത്ര kazhta petta നിന്നെ ഒക്കെ വളര്‍ത്തി എത്രയും വലുതാക്കിയത് .എന്തിനാ എങ്ങനെ kadumkai chaythatu .
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST