Read: In English
വാരണാസി: ഇന്ത്യയില്‍ ഏറ്റവും സുവ്യക്തമായി സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായ വാരണാസിയില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. ഗ്രഹണം കാണാനും ഗംഗാ നദിയില്‍ അനുഷ്‌ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനുമായി ലക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ ദശമേധ് ഘട്ടിലാണ് അപകടം ഉണ്‌ടായത്. തിരക്കില്‍പ്പെട്ട് പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വന്‍ തിരക്കാണ് അപകടത്തിന് കാരണമെന്ന് ഡിഐജി പിസി മീന പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏകദേശം എഴുപതിനായിരത്തോളം ആളുകളാണ് ഗ്രഹണം കാണാനായി വാരണാസിയിലെ നദി തീരത്ത് തടിച്ചു കൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.









