കേരളത്തിലും പന്നിപ്പനി മരണം

ബുധന്‍, ഓഗസ്‌റ്റ്‌ 12, 2009, 9:46 [IST]
തിരുവനന്തപുരം: കേരളത്തില്‍ പന്നിപ്പനി ബാധിച്ച്‌ ആദ്യമായി ഒരാള്‍ മരിച്ചു. തിരുവനന്തപുരത്ത്‌ കിംസ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെട്ടുകാട്‌ സ്വദേശി വില്‍സണ്‍ ലൂക്കോസ്‌(33) ആണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച രാത്രി 10 മണിയോടെയായിരുന്നു മരണം. ആന്തമാനില്‍ നിന്നെത്തിയ വില്‍സണ്‍ ആറു ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


എച്ച്‌ 1 എന്‍ 1 വൈറസ്‌ ബാധിച്ച്‌ ഒരാഴ്‌ചയായി ചികിത്സയിലായിരുന്ന ഇയാളുടെ നില തിങ്കളാഴ്‌ച ഗുരുതരമാവുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിയ്‌ക്കുമ്പോള്‍ തന്നെ വില്‍സന്റെ രോഗാവസ്ഥ മൂര്‍ച്ഛിച്ചിരുന്നുവെന്ന്‌ ആരോഗ്യ വകുപ്പ്‌ ഡയറക്‌ടര്‍ കെകെ ശൈലജ പറഞ്ഞു. ന്യൂമോണിയയുമുണ്ടായിരുന്നു.

ആന്‍ഡമാനില്‍ നിന്ന്‌ ചെന്നൈ വഴി ഒരാഴ്‌ച മുമ്പാണ്‌ വില്‍സന്‍ കേരളത്തിലെത്തിയത്‌. ചെന്നൈയില്‍ നിന്ന്‌ ട്രെയിന്‍ മാര്‍ഗ്ഗമാണ്‌ വില്‍സന്‍ തിരുവനന്തപുരത്തു വന്നത്‌. രോഗത്തിന്‌ ചികിത്സ തേടാന്‍ വൈകിയതാണ്‌ മരണകാരണമായതെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു.
  Read:  In English 
വില്‍സന്റെ മരണത്തെത്തുടര്‍ന്ന്‌ അദ്ദേഹത്തെ ചികിത്സിച്ച ഡോക്‌ടര്‍മാരടക്കം 40 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്‌. കേരളത്തില്‍ പന്നിപ്പനി മരണം നടന്നതായി ആരോഗ്യ വകുപ്പ്‌ സ്ഥിരീകരിച്ചു. വൈകി ആശുപത്രിയില്‍ എത്തിയതാണ്‌ മരണകാരണമായതെന്ന്‌ ആരോഗ്യ മന്ത്രി പികെ ശ്രീമതിയും വ്യക്തമാക്കി. പന്നിപ്പനി പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ വേണ്‌ ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്‌ ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ശ്രീമതി പറഞ്ഞു.

വില്‍സണ്‍ ലൂക്കോസ്‌ ഉള്‍പ്പെടെ നാല്‌ പേരാണ്‌ രാജ്യത്ത്‌ പന്നിപ്പനി ബാധിച്ച്‌ ചൊവ്വാഴ്‌ച മരിച്ചത്‌. ബുധനാഴ്‌ച രാവിലെ മഹാരാഷ്‌ട്രയിലെ നാസിക്കില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇതോടെ രാജ്യത്ത്‌ എച്ച്‌1 എന്‍1 പനി ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനാലായി. ഡോക്ടര്‍ രൂപേഷ്‌ ഗംഗൂര്‍ഡേയാണ്‌ പന്നിപ്പനിയുടെ അവസാനത്തെ ഇര. ചൊവ്വാഴ്‌ച വൈകുന്നേരം കര്‍ണാടകയിലും എച്ച്‌1 എന്‍1 മരണം സ്‌ഥിരീകരിച്ചിരുന്നു.

കേരളത്തില്‍ 55 പേര്‍ക്കാണ്‌ പന്നിപ്പനി സ്ഥിരീകരിച്ചിരിയ്‌ക്കുന്നത്‌. പന്നിപ്പനിയ്‌ക്കെതിരെ സംസ്ഥാനത്ത്‌ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്തുന്നതിന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ഡോക്ടര്‍ ശ്രീവാസ്‌തവ ബുധനാഴ്‌ച കേരളത്തിലെത്തുന്നുണ്ട്‌.

User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST