വിദ്യാര്‍ത്ഥികള്‍ തീവണ്ടിക്ക്‌ തീയിട്ടു

ബുധന്‍, ഓഗസ്‌റ്റ്‌ 19, 2009, 10:27 [IST]
  Read:  In English 
പട്‌ന: റിസര്‍വ്‌ ചെയ്‌ത എസി കോച്ചുകളില്‍ യാത്ര ചെയ്‌ത വിദ്യാര്‍ത്ഥികളെ ബലം പ്രയോഗിച്ച്‌ ഇറക്കിവിട്ടതില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍ തീവണ്ടിയ്‌ക്ക്‌ തീയിട്ടു. ബീഹാറിലെ ബിഹ്‌ട റെയില്‍വെ സ്റ്റേഷനല്‍ അക്രമാസക്തരായ വിദ്യാര്‍ത്ഥിഖളാണ്‌ ശ്രംജീവി എക്‌സ്‌പ്രസിന്റെ നാല്‌ എസി കോച്ചുകള്‍ കത്തിച്ചത്‌. അക്രമത്തില്‍ നാല്‌ യാത്രക്കാര്‍ക്ക്‌ പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന്‌ മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.

ദില്ലിയില്‍ നിന്ന്‌ രാജ്‌നഗറിലേക്കുള്ള ശ്രംജീവി എക്‌സ്‌പ്രസ്സില്‍ കയറിയ പതിനഞ്ചോളം വിദ്യാര്‍ത്ഥികളാണ്‌ അക്രമം നടത്തിയത്‌. വിദ്യാര്‍ത്ഥികളെ ബിഹ്‌ട സ്‌റ്റേഷനില്‍ ഇറക്കിവിടാന്‍ സുരക്ഷാ ഭടന്‍മാര്‍ ശ്രമിച്ചത്‌ സംഘര്‍ഷത്തിന്‌ ഇടയാക്കിയിരുന്നു.
ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ ഇവിടെ നിന്നും മാറ്റിയിരുന്നു. ഇയാള്‍ കൊല്ലപ്പെട്ടുവെന്ന്‌ അഭ്യൂഹം പരന്നതിനെ തുടര്‍ന്ന്‌ അക്രമാസക്തരായ വിദ്യാര്‍ത്ഥികള്‍ എസി കോച്ചിന്റെ ജനല്‍ച്ചിലുകള്‍ തകര്‍ത്ത്‌ തീയിടുകയായിരുന്നു.

സംഭവമുണ്ടായ ഉടനെ യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റി. കല്ലേറിലാണ്‌ നാല്‌ പേര്‍ക്ക്‌ പരിക്കേറ്റത്‌. നാല്‌ കോച്ചുകള്‍ പൂര്‍ണമായും കത്തിനശിച്ചതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു. ഈ റൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ അനധികൃതമായി എസി കോച്ചുകളില്‍ കയറി യാത്ര ചെയ്യുന്നത്‌ യാത്രക്കാരെയും റെയില്‍വെയെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്‌. തീവണ്ടി കത്തിച്ചതിന്‌ പിന്നില്‍ വിദ്യാര്‍ത്ഥികള്‍ മാത്രമാണെന്ന്‌ കരുതുന്നില്ലെന്ന്‌ റെയില്‍വെ മന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

User Comments
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST