മുരളി അപേക്ഷ നല്‍കട്ടെയെന്ന് കോണ്‍ഗ്രസ്

വ്യാഴം, ഓഗസ്‌റ്റ്‌ 20, 2009, 11:09 [IST]
ദില്ലി: കോണ്‍ഗ്രസ്സിലേക്ക്‌ മടങ്ങിവരാന്‍ കെ. മുരളീധരന്‍ അപേക്ഷ നല്‌കിയാല്‍ അത്‌ കെപിസിസിയുടെ പരിഗണനയ്‌ക്ക്‌ അയയ്‌ക്കുമെന്ന മുന്‍നിലപാടില്‍ മാറ്റമില്ലെന്ന്‌ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായി പറഞ്ഞു.

മുരളീധരന്റെ അപേക്ഷ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്‌ ഇതേവരെ ലഭിച്ചിട്ടില്ലെന്നും മൊഹ്‌സിന അറിയിച്ചു. ദില്ലിയില്‍ കെ. കരുണാകരനുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷമാണ്‌ കിദ്വായി ഇക്കാര്യം പറഞ്ഞത്‌.

മുരളീധരന്റെ മടങ്ങിവരവു സംബന്ധിച്ച തന്റെ അഭിപ്രായം കെ. കരുണാകരന്‍ ചര്‍ച്ചയില്‍ മൊഹ്‌സിന കിദ്വായിയെ ധരിപ്പിച്ചതായാണറിയുന്നത്‌.

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയോഗത്തില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച ദില്ലിയിലെത്തിയ കരുണാകരനെ രാത്രി കേരള ഹൗസിലെത്തിയാണ്‌ മൊഹ്‌സിന കിദ്വായി കണ്ടത്‌. ചര്‍ച്ച അരമണിക്കൂറോളം നീണ്ടു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കിദ്വായിയും കരുണാകരനും വിസമ്മതിച്ചു.

മുരളീധരന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം അനൗപചാരിക സംഭാഷണവേളയില്‍ കരുണാകരന്‍ ദേശീയനേതാക്കളെ ധരിപ്പിച്ചതായാണ്‌ സൂചന. കരുണാകരന്‍ വ്യാഴാഴ്ച വൈകിട്ട് കേരളത്തിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST