തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം

വ്യാഴം, ഓഗസ്‌റ്റ്‌ 27, 2009, 13:45 [IST]
ദില്ലി: തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുവേണ്ട ഭരണഘടനാ ഭേദഗതി ബില്ലിന് വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഇതിനായി ഭരണഘടനയുടെ 243 ഡി ചട്ടത്തിലാണ് ഭേദഗതി വരുത്തിയത്. നിലവിലെ സംവരണസീറ്റുകളിലും ഇത് ബാധകമാകും. നിലവില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ മൂന്നിലൊന്നാണ് വനിതാ സംവരണം.
  Read:  In English 
പാര്‍ലമെന്റിലും നിയമസഭയിലും വനിതകള്‍ക്കു 33% സംവരണം അനുവദിക്കുമെന്ന പ്രഖ്യാപനം പാലിക്കുന്നതിന്റെ ആദ്യപടിയായാണ് ഇത്തരമൊരു തീരുമാനം.

ഇതിനിടെ, കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ നേരത്തേതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തില്‍, മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും 50% പദവികള്‍ സ്ത്രീകള്‍ക്കു സംവരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ഇടതു മുന്നണിയോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് മെംബര്‍ മുതല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ വരെയുള്ള പദവികളില്‍ ഇതു ബാധകമായിരിക്കും.

User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST