Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പഞ്ചാബ്‌ അതിര്‍ത്തിയില്‍ പാക്‌ റോക്കറ്റാക്രമണം

Published: Saturday, September 12, 2009, 9:15 [IST]

 
{image-12-indo-pak-border.jpg malayalam.oneindia.in}

അമൃത്സര്‍: പഞ്ചാബ്‌ അതിര്‍ത്തിയില്‍ പാകിസ്‌താന്‍ സൈനികര്‍ റോക്കറ്റ്‌ ആക്രമണം നടത്തി. വെള്ളിയാഴ്‌ച രാത്രിയാണ്‌ അതിര്‍ത്തി ഗ്രാമങ്ങളില്‍ റോക്കറ്റാക്രമണമുണ്ടായത്‌.

ഇതിനെത്തുടര്‍ന്ന്‌ ഇന്ത്യയുടെ സേന തിരിച്ചടിച്ചു. മെഷിന്‍ ഗണ്‍ ഉപയോഗിച്ചാണ്‌ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന പാക്‌ സൈന്യത്തിന്റെ ആക്രമണത്തിനെതിരെ തിരിച്ചടിച്ചത്‌. രണ്ട്‌ മാസത്തിനുള്ളില്‍ ഇത്‌ രണ്ടാമത്തെ ആക്രമണമാണ്‌ ഈ ഭാഗത്ത്‌ പാക്‌ സൈന്യം നടത്തുന്നത്‌.

ബിഎസ്‌എഫിന്റെ ആദ്യ ബാച്ച്‌ വനിതാ സൈനികരെ വ്യാഴാഴ്‌ചയാണ്‌ അതിര്‍ത്തിയില്‍ വിന്യസിച്ചത്‌. ഇതിന്‌ തൊട്ടടുത്ത ദിവസമാണ്‌ ആക്രമണമെന്നതും ശ്രദ്ധേയമാണ്‌.

വെള്ളിയാഴ്‌ച അര്‍ധരാത്രിയോടെ പാക്‌ ഭാഗത്തുനിന്നും മൂന്നിലധികം റോക്കറ്റുകല്‍ ഇന്ത്യന്‍ മണ്ണില്‍ പതിക്കുകയായിരുന്നു. ആക്രമണത്തില്‍ സൈനികര്‍ക്കൊന്നും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ത്യയുടെ ഭാഗത്തുനിന്നും യാതൊരു പ്രകോപനവുമില്ലാതെയാണ്‌ പാക്‌ സേന ആക്രമണം നടത്തിയതെന്ന്‌ ബിഎസ്‌എഫ്‌ ഐജി ഹിമ്മത്‌ സിങ്‌ അറിയിച്ചു.

ധനോയെ കുര്‍ദ്‌ ഗ്രാമത്തിലാണ്‌ പാകിസ്‌താന്റെ ആദ്യ റോക്കറ്റ്‌ പതിച്ചത്‌. വീണ്ടും സമാനമായ ആക്രമണമുണ്ടായപ്പോഴാണ്‌ ഇന്ത്യന്‍ സേന പ്രതികരിച്ചത്‌.

സംഭവത്തെത്തുടര്‍ന്ന്‌ പാക്‌ റേഞ്ചേഴ്‌സുമായി ബിഎസ്‌എഫ്‌ അധികൃതര്‍ അടിയന്തരഫ്‌ളാഗ്‌ മീറ്റ്‌ വിളിച്ചിട്ടുണ്ട്‌. അതിര്‍ത്തിയിലേയ്‌ക്കുള്ള റോഡുകളില്‍ പൊലീസ്‌ ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്‌.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
Mumbai Indians won by 4 wickets
2nd Test , Headingley, Leeds
Play stopped for day.