കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരന്‌ മാനസിക വിഭ്രാന്തി: ഇപി ജയരാജന്‍

  • By Staff
Google Oneindia Malayalam News

EP Jayarajan
തിരുവനന്തപുരം: ഇല്ലാത്ത വെടിയുണ്ടയുടെ പേരില്‍ കേരള ജനതയെ കബളിപ്പിയ്‌ക്കുകയാണെന്ന കെ സുധാകരന്റെ ആരോപണത്തിന്‌ ഇപി ജയരാജന്റെ മറുപടി.

കഴുത്തിനേറ്റ വെടിയുണ്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും തന്റെ ശരീരത്തിലുണ്ടെന്ന്‌ ജയരാജന്‍ പറഞ്ഞു. അത്‌ മജ്ജയുടെ ചേര്‍ത്തു കിടക്കുകയാണെന്നും നീക്കം ചെയ്യുന്നത്‌ അപകടകരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ തന്റെ കൈവശവും കോടതിയുടെ മുമ്പാകെയും ഉണ്ടെന്ന്‌ ജയരാജയന്‍ വ്യക്തമാക്കി.

സുധാകരന്റെ മാനസിക വിഭ്രാന്തിയ്‌ക്ക്‌ മറുപടി അര്‍ഹിയ്‌ക്കുന്നില്ല. സുധാകരന്‍ എംപിയായത്‌ സാംസ്‌ക്കാരിക കേരളത്തിന്‌ അപമാനകരമാണ്‌. പോളിനെ മയക്കുമരുന്ന്‌ കേസില്‍ രക്ഷിച്ചത്‌ ഉന്നതനായ യുഡിഎഫ്‌ നേതാവാണെന്നും ജയരാജന്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X