ചെന്നൈ: രാജീവ് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനി വെല്ലൂര്‍ ജയിലില്‍ നിരാഹാരസമരം തുടങ്ങി.
എത്രയും വേഗം ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്നത്. ജയില്‍ ഉപദേശകസമിതി പുനസംഘടിപ്പിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഇവരുടെ മോചനഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്‌ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് സെപ്‌റ്റംബര്‍ 15ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 18വര്‍ഷം തടവില്‍ക്കഴിഞ്ഞതിനാല്‍ ജീവപര്യന്തം ശിക്ഷ പൂര്‍ത്തിയായതായി കണക്കാക്കി വിട്ടയക്കണമെന്നാണ് നളിനിയുടെ ആവശ്യം.
ആദ്യം ഇവര്‍ക്ക് വധശിക്ഷയായിരുന്നു വിധിച്ചത്. എന്നാല്‍ പിന്നീട് ദയാഹര്‍ജി പരിഗണിച്ച് ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു.
മോചനം നല്‍കണമെന്നുകാണിച്ച് നളിനി നല്‍കിയ അപേക്ഷ 2007 ഒക്ടോബര്‍ 31ന് തമിഴ്‌നാട് സര്‍ക്കാര്‍ തള്ളിയതിനെത്തടുര്‍ന്നാണ് നളിനി ഹൈക്കോടതിയെ സമീപിച്ചത്.
രാജീവ് വധക്കേസിലെ മറ്റൊരു പ്രതിയായ റോബര്‍ട്ട് പയസ് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിവരുന്ന നിരാഹാര സമരം ഇപ്പോള്‍ 5ദിവസം പിന്നിട്ടു.
48കാരനായ പയസ് ശ്രീലങ്കക്കാരനാണ്. ജയിലില്‍ മരണംവരെ ഉപവസിക്കുമെന്ന് കാണിച്ച് പയസ് ജയില്‍ സൂപ്രണ്ടിന് കത്ത് നല്‍കിയിട്ടുണ്ട്. 19വര്‍ഷമായി ശിക്ഷ അനുഭവിക്കുകയാണെന്നും അതിനാല്‍ ഇനി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പയസിന്റെ സമരം.
എത്രയും വേഗം ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്നത്. ജയില്‍ ഉപദേശകസമിതി പുനസംഘടിപ്പിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഇവരുടെ മോചനഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്‌ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് സെപ്‌റ്റംബര്‍ 15ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 18വര്‍ഷം തടവില്‍ക്കഴിഞ്ഞതിനാല്‍ ജീവപര്യന്തം ശിക്ഷ പൂര്‍ത്തിയായതായി കണക്കാക്കി വിട്ടയക്കണമെന്നാണ് നളിനിയുടെ ആവശ്യം.
ആദ്യം ഇവര്‍ക്ക് വധശിക്ഷയായിരുന്നു വിധിച്ചത്. എന്നാല്‍ പിന്നീട് ദയാഹര്‍ജി പരിഗണിച്ച് ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു.
മോചനം നല്‍കണമെന്നുകാണിച്ച് നളിനി നല്‍കിയ അപേക്ഷ 2007 ഒക്ടോബര്‍ 31ന് തമിഴ്‌നാട് സര്‍ക്കാര്‍ തള്ളിയതിനെത്തടുര്‍ന്നാണ് നളിനി ഹൈക്കോടതിയെ സമീപിച്ചത്.
Read: In English
ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം ക്രമപ്രകാരമായിരുന്നില്ലെന്നും പുനപ്പരിശോധിക്കണമെന്നും കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്നും നളിനി പറയുന്നു. രാജീവ് വധക്കേസിലെ മറ്റൊരു പ്രതിയായ റോബര്‍ട്ട് പയസ് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിവരുന്ന നിരാഹാര സമരം ഇപ്പോള്‍ 5ദിവസം പിന്നിട്ടു.