ബോഫോഴ്‌സ്‌ സിബിഐ അപേക്ഷ നല്‍കും

വ്യാഴം, ഒക്ടോബര്‍ 1, 2009, 13:31 [IST]
Ottavio Quattrocchi
ദില്ലി: ബോഫോഴ്‌സ്‌ കോഴക്കേസിലെ മുഖ്യപ്രതിയായിരുന്ന ഇറ്റലിക്കാരനായ വ്യവസായി ഒട്ടാവിയോ ക്വത്‌റോച്ചിക്കെതിരെ കസ്‌ പിന്‍വലിക്കുന്നതിനുള്ള ഔദ്യോഗിക അപേക്ഷ സിബിഐ ശനിയാഴ്‌ച ദില്ലി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിക്കും. ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കവെ കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്‌ലിയാണ്‌ ഇക്കാര്യം അറിയിച്ചത്‌.


സിബിഐക്ക്‌ വേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടറാവും അപേക്ഷ സമര്‍പ്പിക്കുക. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമല്ല കേസ്‌ പിന്‍വലിച്ചതെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ലാഭത്തിനായി സിബിഐയെ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും മൊയ്‌ലി പറഞ്ഞു.

കേസ്‌ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബോഫോഴ്‌സ തോക്കിടപാടില്‍ 64 കോടി കോഴയായി കൈപ്പറ്റിയെന്ന കേസില്‍ ക്വത്‌റോച്ചിയെ വിചാരണയ്‌ക്കായി വിട്ടുകിട്ടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്ന്‌ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്‌മണ്യം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കേസ്‌ പിന്‍വലിയ്‌ക്കുന്നത്‌. സിബിഐയുടെ നടപടിയ്‌ക്കെതിരെ നിശിത വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്‌.
User Comments
ചാവാലി കോണ്‍ഗ്രസ്‌ 01 Oct 2009 05:31 pm
ഈ രാജ്യത്തെ സമ്പത്ത് മുഴുവന്‍ ഞങ്ങള്‍ക്ക് കൊള്ളയടിക്കാനുള്ളതാണ്.അത് മറ്റാര്‍ക്കും ഞങ്ങള്‍ വിട്ടു കൊടുക്കില്ല.ഇതുപോലുള്ള ഓരോ dealilum ഞങ്ങള്‍ കോടികള്‍ അടിച്ചുമാറ്റും.അടുത്ത $12billionന്റെ fighter jet dealil ഞങ്ങള്‍ 5000 കോടിയെങ്കിലും മുക്കും.ഞങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് cbi എന്നൊരു agencyയെ ഉണ്ടാക്കിയത്.ഞങ്ങള്‍ എന്തുപറഞ്ഞാലും അത് അപ്പാടെ വിഴുങ്ങുന്ന തലയ്ക്കകത്ത് ചെളി മാത്രമുള്ള മന്ദബുദ്ധികളായ അണികളാണ് ഞങ്ങളുടെ ശക്തി.
സാക്ഷി 01 Oct 2009 02:46 pm
ഇത്രയും നാള്‍ കേസും പേരുദോഷവുമായി ബുദ്ധിമുട്ടിച്ചതിന്‍, അമ്മവന്, നല്ലൊരു സംഖ്യ നഷ്ടപരിഹാരവും കൊടുപ്പിക്കണം . കേട്ടോ മദാമ്മജീ
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST