സ്റ്റോക്ക്‌ഹോം: സമാധാനത്തിനുള്ള നോബേല്‍ പുരസ്‌ക്കാരം അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്‌ക്ക്. ആണവ നിര്‍വ്യാപനത്തിനുവേണ്ടിയും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയും നടത്തിയ ശ്രമങ്ങളാണ് പ്രസിഡന്റായി ചുമയലയേറ്റ് ഒരു വര്‍ഷം തികയും മുമ്പേ ഒബാമയ്‌ക്ക് സമാധാനത്തിനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്.
കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യ അമേരിയ്‌ക്കന്‍ പ്രസിഡന്റെന്ന വിശേഷണമുള്ള ഒബാമ മുന്‍പ്രസിഡന്റുമാരെ അപേക്ഷിച്ച് സമാധാന വിഷയങ്ങളില്‍ ആര്‍ജ്ജവമുള്ള നിലപാടുകളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സമാധാനത്തിനുള്ള നോബേല്‍ നേടുന്ന നാലാമത്തെ യുഎസ് പ്രസിഡന്റാണ് ഒബാമ. തിയോഡോര്‍ റൂസ്‌വേള്‍ട്ട് (1906), വുഡ്രോ വില്‍സണ്‍ (1919), ജിമ്മി കാര്‍ട്ടര്‍ (2002), എന്നിവരാണ് നോബേല്‍ സമ്മാനം നേടിയ യുഎസ് പ്രസിഡന്റുമാര്‍.