ചെന്നിത്തല കരുണാകരനെ കണ്ടു

തിങ്കള്‍, ഒക്ടോബര്‍ 12, 2009, 12:09 [IST]
K Karunakaran
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല മുതിര്‍ന്ന നേതാവ്‌ കെ കരുണാകരനുമായി കൂടിക്കാഴ്‌ച നടത്തി.

കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളെ തിങ്കളാഴ്‌ച പ്രഖ്യാപിച്ചേയ്‌ക്കുമെന്നും പട്ടിക തിങ്കളാഴ്‌ചതന്നെ ഹൈക്കമാന്റിന്‌ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കെപിസിസിയുടെ തീരുമാനം കരുണാകരന്‍ അംഗീകരിക്കുമെന്നാണ്‌ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ച ഫലപ്രദമായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണത്തിലും കരുണാകരന്റെ പൂര്‍ണ പിന്തുണയുണ്ടാകും-ചെന്നിത്തല പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ തന്റെ ഭാഗത്ത്‌ നിന്നുള്ള സ്ഥാനാര്‍ത്ഥി ലിസ്റ്റ്‌ കരുണാകരന്‍ കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പ്‌ സമിതിക്ക്‌ കൈമാറിയിരുന്നു.

എറണാകുളം സീറ്റിന്റെ കാര്യത്തിലാണ്‌ കരുണാകരന്‌ പരാതിയുള്ളത്‌. എ വിഭാഗക്കാരനായി അറിയപ്പെടുന്ന ഡൊമിനിക്‌ പ്രസന്റേഷനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നേട്ടം ലീഡര്‍ക്ക്‌ രസിച്ചിട്ടില്ല.

ഐഗ്രൂപ്പിന്റെ സീറ്റായിരുന്ന എറണാകുളം കെവി തോമസിന്റെ ഗ്രൂപ്പുമാറ്റത്തോടെയാണ്‌ നഷ്ടമായത്‌. കരുണാകരന്റെ അതൃപ്‌തി പരിഹരിച്ച്‌ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ്‌ നേതൃത്വത്തിന്റെ നീക്കം.

ലിനോ ജേക്കബിനെ എറണാകുളത്ത്‌ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു കരുണാകരന്റെ ആവശ്യം. എന്നാല്‍ ഡൊമിനിക്കായിരിക്കും സ്ഥാനാര്‍ത്ഥിയെന്നകാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്‌.
User Comments
മാന്നാര്‍ മത്തായി 13 Oct 2009 10:57 am
അങ്ങനെ പവനായി സവമായി
RAJ 12 Oct 2009 01:36 pm
pavam karanakarana angana ഒര്രികള്‍ കൂടി veddi aki....
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST