രാത്രി യാത്രാവിലക്ക്‌: കര്‍ണാടകം ഹര്‍ജി നല്‍കി

വ്യാഴം, ഒക്ടോബര്‍ 15, 2009, 10:47 [IST]
ബാംഗ്ലൂര്‍: ബത്തേരി-ഗുണ്ടല്‍പ്പേട്ട്‌ ദേശീയപാതയില്‍ വനപ്രദേശത്തുകൂടിയുള്ള രാത്രിഗതാഗതം നിരോധിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കി.

പ്രശ്‌നത്തില്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച്‌ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുള്‍പ്പെട്ട സര്‍വ്വകക്ഷി സംഘം നല്‍കിയ നിവേദനം അനുബന്ധം ഒന്നായും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ട്‌ കേരള ചീഫ്‌ സെക്രട്ടറി കര്‍ണാടക ചീഫ്‌ സെക്രട്ടറിയ്‌ക്കയച്ച കത്ത്‌ അനുബന്ധം രണ്ടായും ഹര്‍ജിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്‌.

ഗതാഗത വിലക്ക്‌ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ മലബാര്‍ മേഖലയില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടക്കുന്ന വേളയിലാണ്‌ കര്‍ണാടകം ഹര്‍ജി നല്‍കിയിരിക്കുന്നത്‌.

ചാമരാജ്‌ ജില്ലാ കളക്ടര്‍ മനോജ്‌കുമാര്‍ മീണയുടെ സത്യവാങ്‌മൂലവും ഹര്‍ജിക്കൊപ്പം ഉണ്ട്‌. കേരളത്തിലെയും കര്‍ണാടകത്തിലെയും ജനങ്ങള്‍ക്ക്‌ ഈ നിരോധനം കടുത്ത യാത്രാ ദുരിതം ഉണ്ടാക്കുന്നുവെന്നും ഇരുസംസ്ഥാനങ്ങളിലെയും ആയിരക്കണക്കിന്‌ ജനങ്ങളുടെ ദൈംനംദിന ജീവിതത്തെ ഇത്‌ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്‌.

ഹര്‍ജി ഹൈക്കോടതി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കും. യാത്രാനിരോധനം ചരക്കുനീക്കത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന്‌ ഹര്‍ജിയില്‍ പയുന്നു.
User Comments
hai 15 Oct 2009 12:38 pm
തീവണ്ടിയുടെ കാര്യം ഒരു തീരുമാനം ആയതോടെ ഹരജിയും എത്തി.ഇ അഹമെടെന്റെ തോപിയില്‍ ഒരു തൂവല്‍ കൂടി.ആരു വിചാരിച്ചാലും സ്വകാര്യായ ബസ്‌ മുതലാളി മരിഇല്‍ നിന്നും ബാംഗ്ലൂര്‍ മലയാളികളെ രക്ഷിക്കാന്‍ കഴിയില്ല
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST