സാന്‍ഫ്രാന്‍സിസ്കോ: സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളിന്റെ ലാഭത്തിലും വരുമാനത്തിലും വന്‍ വര്‍ധന.
രാജ്യാന്തര കംപ്യൂട്ടര്‍ പ്രോസസര്‍ കമ്പനിയായ ഇന്റല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ മൂന്നാം സാമ്പത്തികപാദ റിപ്പോര്‍ട്ടില്‍ വരുമാനത്തിലും ലാഭത്തിലും വര്‍ധന രേഖപ്പെടുത്തിയിരുന്നു.
രാജ്യാന്തര കമ്പനികള്‍ സാമ്പത്തിക മാന്ദ്യം മറികടന്ന് പൂര്‍വ്വനിലയിലേയ്ക്ക് എത്തുന്നതിന്റെ സൂചനയാണ് ഗൂഗിളിന്റെയും ഇന്റലിന്റേയും മികച്ച പ്രകടനം വ്യക്തമാക്കുന്നത്.
Read: In English
മൂന്നാം സാമ്പത്തികപാദത്തിലെ കണക്കുകള്‍ പ്രകാരം ലാഭത്തില്‍ 27 % ഏതാണ്ട് 164 കോടി ഡോളര്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേകാലയളവില്‍ വരുമാനം 594 കോടി ഡോളര്‍ ഉയര്‍ന്ന് 7.3 % വര്‍ധന രേഖപ്പെടുത്തി.രാജ്യാന്തര കംപ്യൂട്ടര്‍ പ്രോസസര്‍ കമ്പനിയായ ഇന്റല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ മൂന്നാം സാമ്പത്തികപാദ റിപ്പോര്‍ട്ടില്‍ വരുമാനത്തിലും ലാഭത്തിലും വര്‍ധന രേഖപ്പെടുത്തിയിരുന്നു.
രാജ്യാന്തര കമ്പനികള്‍ സാമ്പത്തിക മാന്ദ്യം മറികടന്ന് പൂര്‍വ്വനിലയിലേയ്ക്ക് എത്തുന്നതിന്റെ സൂചനയാണ് ഗൂഗിളിന്റെയും ഇന്റലിന്റേയും മികച്ച പ്രകടനം വ്യക്തമാക്കുന്നത്.