വിപ്രോയും അമേരിക്കക്കാര്‍ക്ക്‌ ജോലി നല്‍കുന്നു

വെള്ളി, ഒക്ടോബര്‍ 16, 2009, 12:06 [IST]
Wipro
ന്യൂയോര്‍ക്ക്‌: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്‌ പിന്നാലെ വിപ്രോയും അമേരിക്കക്കാരൈ ജോലിക്കെടുക്കുകയെന്ന നയം സ്വീകരിക്കുന്നു.

ബുധനാഴ്‌ച ബ്ലൂബെര്‍ഗുമായി നടത്തിയ ഒരു അഭിമുഖത്തില്‍ വിപ്രോയുടെ ചെയര്‍മാനും സിഇഒയുമായ അസിം പ്രേംജിയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.
  Read:  In English 
കമ്പനി നല്ലനിലയിലേയ്‌ക്ക്‌ തിരിച്ചുവരുകയാണ്‌ ഈ അവസരത്തില്‍ വ്യക്തയും ഉറച്ചതുമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന്‌ പറഞ്ഞ അദ്ദേഹം അമേരിക്കയിലെ പൗരന്മാരെ ജോലിക്കെടുക്കാന്‍ വിപ്രോ തീരുമാനിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിപ്രോയുടെ പകുതിയേറെ വരുമാനവും വരുന്നത്‌ അമേരിക്കയില്‍ നിന്നാണ്‌. 2010ല്‍ കമ്പനിയുടെ പുതിയ സേവന കേന്ദ്രത്തില്‍ 500 തദ്ദേശക്കാര്‍ക്ക്‌ ജോലിനല്‍കുമെന്നാണ്‌ പ്രേംജി പറഞ്ഞത്‌.

എന്നാല്‍ ഇതെവിടെനിന്നെല്ലാം ആയിരിക്കുമെന്നകാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച്‌ വിവിധ രാജ്യങ്ങളിലെ സര്‍ക്കാറുകളുമായി ചര്‍ച്ചകള്‍ നടക്കുകയാണ്‌. വിപ്രോയ്‌ക്ക്‌ ഇപ്പോള്‍ത്തന്നെ അറ്റ്‌ലാന്റയില്‍ ഒരു കേന്ദ്രമുണ്ട്‌.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST