ഈ വര്‍ഷം തന്നെ കോണ്‍ഗ്രസില്‍ ചേരും: മുരളി

ഞായര്‍, ഒക്ടോബര്‍ 18, 2009, 11:32 [IST]
തൃശൂര്‍: ഈ വര്‍ഷം തന്നെ കോണ്‍ഗ്രസിലെത്തുമെന്നാണു പ്രതീക്ഷയെന്ന്‌ കെ. മുരളീധരന്‍ പറഞ്ഞു.

നവംബര്‍ ഏഴിനുശേഷം കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്‌ അപേക്ഷ നല്‍കും. ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനുവേണ്ടി പ്രവര്‍ത്തിക്കുമെങ്കിലും വേദി പങ്കിടില്ല. -മുരളി പറഞ്ഞു.

കോണ്‍ഗ്രസില്‍ തിരികെയെത്താനുള്ള ശ്രമങ്ങള്‍ക്കിടെ മുരളീധരന്‍ ശനിയാഴ്ച രാമനിലയത്തില്‍ കെ. കരുണാകരനുമായി ചര്‍ച്ച നടത്തിയിരുന്നു.

20 മിനിറ്റ്‌ നേരം നീണ്ട കൂടിക്കാഴ്‌ചയില്‍ തിരിച്ചുവരവിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്‌തു. തിരികെയെത്താന്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ അനിവാര്യമാണെന്നാണ്‌ ഇരുവരുടേയും വിലയിരുത്തല്‍. കരുണാകരന്‍ മാധ്യമങ്ങളോടു പ്രതികരിച്ചിട്ടില്ല.

കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്‌ഥിരമായി തങ്ങാറുള്ള ഒന്നാം നമ്പര്‍ മുറിയില്‍ ഇന്നലെ രാവിലെ എന്‍.സി.പി. വിട്ട്‌ കോണ്‍ഗ്രസില്‍ ചേരാന്‍ നിശ്‌ചയിച്ചവരുടെ ജില്ലാ നേതൃസമ്മേളനവും നടന്നു.
User Comments
ISMAIL 14 Nov 2009 04:02 pm
Mr. Muralidharan should come to the CP, we hope next CM will be Muralidharan.
antony 14 Nov 2009 01:58 pm
..muraleeedharan pathinaatiraggalude anishedhya nethavu...
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST