വയലാര്‍ രവിയ്ക്കെതിരെ നടപടി വേണം: പിണറായി

തിങ്കള്‍, ഒക്ടോബര്‍ 19, 2009, 9:25 [IST]
തിരുവനന്തപുരം: തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ച കേന്ദ്രമന്ത്രി വയലാര്‍ രവിക്കെതിരെ തിരഞ്ഞെടുപ്പുകമ്മീഷന്‍ കര്‍ശന നടപടിയെടുക്കണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രിയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ ജില്ലാകളക്ടര്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം ഒരു പ്രസ്താവനയില്‍ പറ‍ഞ്ഞു.

കേന്ദ്രമന്ത്രി ചെയ്‌ത തെറ്റിന്റെ ആഴം ഇത്‌ ബോധ്യപ്പെടുത്തുന്നുണ്ട്. പുതിയ വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ വരിക എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും സംഭവിക്കുന്നതാണ്‌.

നിയമാനുസൃത പരിശോധനകളിലൂടെയാണ്‌ വോട്ടര്‍പട്ടികയില്‍ പേര്‌ വരുന്നതും ഒഴിവാക്കുന്നതും. ഇതിനുള്ള മേല്‍പരിശോധനാ ചുമതല മാത്രമാണ്‌ കളക്ടര്‍ക്കുള്ളത്‌.

വോട്ടര്‍പട്ടിക സംബന്ധിച്ച പരാതി പരിശോധിക്കാനും സംവിധാനങ്ങളുണ്ട്‌. സംസ്ഥാനത്ത്‌ ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന മൂന്ന്‌ മണ്ഡലങ്ങളില്‍ കണ്ണൂരില്‍ മാത്രമല്ല വോട്ടര്‍പട്ടികയില്‍ പുതിയ പേരുകള്‍ വന്നിട്ടുള്ളത്- പിണറായി ഓര്‍മ്മിച്ചിപ്പിച്ചു.
User Comments
Pinamayi 20 Oct 2009 12:12 pm
ഞങ്ങള്‍ ആണ് bharanam. ഞങ്ങള്‍ police station attack cheyyum, vetttum,kalleriyum,policekare adikkum,S.I വരെ ഞങ്ങള്‍ adikkum odikkum. aareyum nhangal vettum.athokke njangalude party style ആണ്,athanu nayavum, communisavum.njangalkku mathrame athokke paadulloo.njangalude police ഒന്നും mindilla,cheyyilla. ആരാ choadikkan?
അബ്ബാസ്‌ മസ്താന്‍ 19 Oct 2009 09:35 pm
ജനത്തിപത്ത്യത്ത്തില്‍ വിശുആസമില്ലാത്ത്ത മാര്‍ക്സിസ്റ്റു കാര്‍ ജാനാതി പത്ത്യ വ്യവസ്ഥ അട്ടിമറിക്കാന്‍ ശ്രമിക്കു ന്ന തിന്റെ ഭാഗമാണ് ഈ ക്കാനുന്നതും ആരു മാസങ്ങള്‍ക്കകം പതിനായിരത്ത്തിലതികം വോട്ടര്‍മാര്‍ അതും ഒരു നിയമ സഭാ മണ്ഡലത്തില്‍ ഹ ഹ ഹ വിചിത്രം തന്നെ ..
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST