ലാമ ഇന്ത്യയുടെ അതിഥി: മന്‍മോഹന്‍

തിങ്കള്‍, ഒക്ടോബര്‍ 26, 2009, 10:20 [IST]
Manmohan Singh , Wen Jiabao
ദില്ലി: ടിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമ രാജ്യം ആദരിയ്‌ക്കുന്ന അതിഥിയാണെന്നും അദ്ദേഹത്തിന്‌ ഇന്ത്യയിലെവിടെയും യഥേഷ്ടം സഞ്ചരിയ്‌ക്കാമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌. ലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയ ചൈനയ്‌ക്കുള്ള മറുപടിയാണ്‌ മന്‍മോഹന്റെ പ്രസ്‌താവന.

അരുണാചലിലെ സന്യാസ നഗരമായ താവാങ്‌ സന്ദര്‍ശിയ്‌ക്കാനുള്ള ദലൈ ലാമയുടെ നീക്കത്തിനെതിരെ ചൈനീസ്‌ സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രസ്‌താവനയിറക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്‌താവന ചൈനയ്‌ക്കുള്ള വ്യക്തമായ സന്ദേശമായാണ്‌ കരുതപ്പെടുത്തുന്നത്‌. ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയാബോയുമായി തായ്‌ലന്‍ഡില്‍ വെച്ച്‌ നടന്ന കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമാണ്‌ പ്രധാനമന്ത്രി ലാമയെപ്പറ്റി പരാമര്‍ശം നടത്തിയത്‌.

മന്‍മോഹന്‍ സിങ്ങിന്റെ അരുണാചല്‍ പ്രദേശ്‌ സന്ദര്‍ശനത്തേയും ചൈന അടുത്തിടെ വിമര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തില്‍ തായ്‌ലാന്‍ഡില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയ്‌ക്കിടെ ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയാബോയുമായി കഴിഞ്ഞ ദിവസം മന്‍മോഹന്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ വിവാദ വിഷയമായ അരുണാചലും ദലൈ ലാമ പ്രശ്‌നവും കടന്ന്‌ വന്നിരുന്നില്ല.


User Comments
ചൈന 26 Oct 2009 06:06 pm
ഇവന്മാര്‍ മേടിക്കും
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST