തിരുവനന്തപുരം: കെ കരുണാകരന്‍ കോണ്‍ഗ്രസില്‍ ചേരുകയും കെ മുരളീധരന്‍ എന്‍സിപി വിടുകയും ചെയ്‌തിട്ടും എന്‍സിപിയില്‍ത്തന്നെ പിടിച്ചുനിന്ന മുന്‍കോണ്‍ഗ്രസ് നേതാവ് എംപി ഗംഗാധരനും ഒടുക്കം കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ എന്‍സിപിക്ക് പ്രസക്തി നഷ്ടപ്പെട്ടതുകൊണ്ടാണ് താന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതെന്നാണ് ഗംഗാദരന്റെ വിശദീകരണം.
എന്‍സിപി മുന്‍ പ്രവര്‍ത്തകസമിതിയംഗമായ ഇദ്ദേഹം പാര്‍ട്ടി വിടുന്നകാര്യം കേന്ദ്ര, സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. നേതൃത്വം നിര്‍ബ്ബന്ധിച്ചാലും ഇനി പാര്‍ലമെന്റ് രംഗത്തേക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കെ കരുണാകരന്റെ നിര്‍ദ്ദേശപ്രകാരമാണ് മുമ്പ് കോണ്‍ഗ്രസ് വിട്ടത്. സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല അത്. അതിന് താല്‍പര്യമില്ലെന്ന് അന്ന് തന്നെ ലീഡറോട് പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടായപ്പോള്‍ ഞാന്‍ അനുകൂലഅഭിപ്രായം പറഞ്ഞതാണ് എന്‍സിപിയെ ചൊടിപ്പിച്ചത്.
കോണ്‍ഗ്രസ് അധക്ഷ സോണിയാ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായ്, ഉമ്മന്‍ ചാണ്ടി, രമേഷ് ചെന്നിത്തല എന്നിവരെയെല്ലാം കണ്ട് കോണ്‍ഗ്രസിലേക്ക് മടങ്ങാനാഗ്രമുണ്ടെന്ന കാര്യം അറിയിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.