മധു കോഡക്കെതിരെ കൂടുതല്‍ തെളിവ്‌

തിങ്കള്‍, നവംബര്‍ 2, 2009, 10:13 [IST]
റാഞ്ചി: വരവില്‍ക്കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചെന്ന കേസില്‍ മുന്‍ ഝാര്‍ഖണ്ഡ്‌ മുഖ്യമന്ത്രിയും സ്വതന്ത്ര എംപിയുമായ മധു കോഡയ്‌ക്കെതിരെ അന്വേഷണം നടത്തുന്ന ആദായ നികുതിവകുപ്പിന്‌ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.

രാജ്യത്ത്‌ എഴുപത്‌ സ്ഥലങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ കോഡയും കൂട്ടരും നടത്തിയ 2000 കോടി രൂപയുടെ ഹവാല ഇടപാടുകള്‍, നിക്ഷേപങ്ങള്‍ സംബന്ധിച്ച്‌ ഒട്ടേറെ വിവരങ്ങളാണ്‌ ലഭിച്ചിട്ടുള്ളത്‌. കോഡയുടെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന തുടരുകയാണ്‌. ദില്ലി, കൊല്‍ക്കത്ത, മുംബൈ, ലഖ്‌നൊ നാസിക്‌, റാഞ്ചി, ജംഷഡ്‌പൂര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ ഒരേസമയം നടത്തിയ റെയ്‌ഡില്‍നിന്ന്‌ ഹവാല ഇടപാടുകള്‍, അനധികൃത നിക്ഷേപങ്ങള്‍ തുടങ്ങിയവയുടെ രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, കംപ്യൂട്ടര്‍ സിഡികള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ ലഭ്യമായി.

ഹവാല ഇടപാടുകള്‍, വിദേശരാജ്യങ്ങളടക്കം വിവിധ സ്ഥലങ്ങളില്‍ നടത്തിയിട്ടുള്ള വന്‍ നിക്ഷേപങ്ങള്‍ എന്നിവയുടെ പൂര്‍ണ വിവരങ്ങള്‍ ലഭിയ്‌ക്കുന്നതിനായി കോഡയെ വിശദമായി ചോദ്യം ചെയ്യുമെന്ന്‌ ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.തട്ടിപ്പിന്റെയും അഴിമതിയുടെയും പൂര്‍ണരൂപം വ്യക്‌തമാകാന്‍ വിശദമായ അന്വേഷണം വേണ്ടി വരുമെന്ന്‌ ആദായ നികുതി വകുപ്പ്‌ ഡയറക്‌ടര്‍ (ഇന്‍വെസ്‌റ്റിഗേഷന്‍) ഉജ്വല്‍ ചൗധരി പറഞ്ഞു. ചില രേഖകള്‍ കാണിക്കുന്നത്‌ 100 കോടിയുടെ വിദേശനാണ്യം ഹവാല ഇടപാടിലൂടെ ദുബായ്‌, തായ്‌ലന്‍ഡ്‌, മലേഷ്യ എന്നിവിടങ്ങളിലേക്കു കടത്തിയിട്ടുണ്ടെന്നാണ്‌. കോഡയുടെയും കൂട്ടാളികളായ സഞ്‌ജയ്‌ ചൗധരി, വിനോദ്‌ കുമാര്‍ സിന്‍ഹയുടെയും പേരില്‍ കേസ്‌ ചാര്‍ജ്‌ ചെയ്‌തു.

നിലവില്‍ ലോക്‌സഭയില്‍ സ്വതന്ത്ര അംഗമായ മധു കോഡ 2006 സെപ്‌റ്റംബര്‍ മുതല്‍ 2008 ഓഗസ്‌റ്റ്‌ വരെ ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായിരുന്നു.
User Comments
Don 02 Nov 2009 11:44 am
This is only the tip of an iceberg bigger than mount Everest.Many of the business/political bigwigs in Kerala, and gold / textile groups in kerala and gulf are main beneficieries of such political pythons. Otherwise how to build up such huge network of shops within a short period? Many of the ന്യൂ generation banks also helping them beyond all limits.
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST