To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

ഭീകരരെ കരടി കൊലപ്പെടുത്തി

ശ്രീനഗര്‍: കശ്‌മീരിലെ തീവ്രവാദികള്‍ക്കിത്‌ കഷ്ടകാലം. വീടാക്രമിയ്‌ക്കാന്‍ ചെന്ന ലക്ഷ്‌ക്കര്‍ തീവ്രവാദികളെ മഴു കൊണ്ട്‌ എതിരിട്ട്‌ തോല്‍പ്പിച്ച ഒരു കൊച്ചു പെണ്ണ്‌ നാടിന്റെ അഭിമാനമായി മാറിയിട്ട്‌ അധികകാലമായില്ല. ഇപ്പോഴിതാ ഒരു കരടിയും ഭീകരരെ കീഴ്‌പ്പെടുത്തി വാര്‍ത്തകളില്‍ ഇടംപിടിയ്‌ക്കുന്നു. തെക്കന്‍ കശ്‌മീരിലെ ദര്‍വാല്‍ പീര്‍ പഞ്ചല്‍ മലനിരകളികളില്‍ താവളമുറപ്പിച്ച രണ്ട്‌ ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെയാണ്‌ കരടി കൊലപ്പെടുത്തിയത്‌. കഴിഞ്ഞ ഇരുപത്‌ വര്‍ഷത്തെ കശ്‌മീര്‍ ഭീകരവാദ ചരിത്രത്തിലെ ആദ്യസംഭവമാണിത്‌.

ഗുഹയില്‍ കടന്നുകയറിയ ഭീകരരെ കരടി ആക്രമിച്ച്‌ കൊലപ്പെടുത്തുകായയിരുന്നുവെന്ന്‌ സൈനികവൃത്തങ്ങള്‍ പറഞ്ഞു. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. തിങ്കളാഴ്‌ച രാവിലെ പട്രോളിങിനിറങ്ങിയ സൈനികരാണ്‌ ജഡങ്ങള്‍ കണ്ടെത്തിയത്‌. പിന്നീട്‌ നടത്തിയ പരിശോധനയിലാണ്‌ ഇവര്‍ ഹിസ്‌ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡര്‍മാരാണെന്ന്‌ വ്യക്തമായത്‌.

വൈദ്യപരിശോധനയില്‍ രണ്ട്‌ പേരും കൊല്ലപ്പെട്ടത്‌ കരടിയുടെ ആക്രമണത്തിലാണെന്ന്‌ വ്യക്തമായതായി ലഫ്‌റ്റനന്റ്‌ കേണല്‍ ജെ എസ്‌ ബ്രാര്‍ പറഞ്ഞു. കശ്‌മീര്‍ സ്വദേശികളായ കൈസര്‍ അഹമ്മദ്‌, സെയ്‌ഫുള്ള എന്നിവരുടെ ജഡങ്ങളാണിതെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. സംഭവസ്ഥലത്ത്‌ നിന്ന്‌ രണ്ട്‌ എകെ 47 തോക്കുകള്‍ ലഭിച്ചിട്ടുണ്ട്‌.
നവംബര്‍ 3, 2009 ലെ വാര്‍ത്തകള്‍
 
1st ODI , Sheikh Zayed Stadium, Abu Dhabi
England decided to bat

ജാറില്‍ തലകുടുങ്ങിയ കരടിയെ രക്ഷപ്പെടുത്തി

ഹൂസ്റ്റണ്‍: പ്ലാസ്റ്റിക് ഭരണിയ്ക്കുള്ളില്‍ തല കുടങ്ങി ദുരിതമനുഭവിച്ചിരുന്ന കരടിക്കുഞ്ഞിനെ വിദഗ്ധര്‍ രക്ഷപ്പെടുത്തി.ഫ്‌ളോറിഡയിലെ ഒക്കാല നാഷണല്‍ ഫോറസ്റ്റിലാണ് ആറു മാസത്തോളം പ്രായമുള്ള കരടിക്കുഞ്ഞ് ജാറിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.കാടിന് സമീപമുള്ള ജനവാസ കേന്ദ്രങ്ങളിലെ.....

ദൗത്യത്തെക്കുറിച്ച്‌ അറിവില്ലായിരുന്നുവെന്ന്‌ കസബ്‌

മുംബൈ: മുംബൈയില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ ലക്ഷ്യമിട്ടത്‌ കശ്‌മീര്‍ ദൗത്യത്തിനായിരുന്നുവെന്ന്‌ വെളിപ്പെടുത്തല്‍. മുംബൈ ഭീകരാക്രമണത്തിനിടയില്‍ പിടിയിലായ അജ്‌മല്‍ അമീര്‍ കസബ്‌ ആണ്‌ ചോദ്യം ചെയ്യലിനിടെ ഇക്കാര്യം വെളിപ്പെടുത്തിയത്‌. തീവ്രവാദ സംഘടനയിലേയ്‌ക്ക്‌ ഇവരെ.....
User Comments
ഇന്ത്യന്‍ 04 Nov 2009 04:13 pm
ഇന്ത്യയെ മുറിച്ചു കൊണ്ടിരിക്കുന്ന ജന വിഭാഗം രാഷ്ട്രീയ കരാണ്ണ്‍,തലപ്പത്ത്‌ ഇരിക്കുന്നതില്‍ വിരളിലെന്നവുന്നാര്‍ മാത്രമേ മുസ്ലിങ്ങള്‍ ഉള്ളൂ , കുഭ കോനാം, സ്പെക്ടരം ആയുധ കച്ചവടം എന്നിങ്ങനേ കോടികല്‍ മറിയുന്നത് കാണാതിരിക്കാന്‍ ഭേകരവാദം നല്ലൊരു മരയണ്ണ്‍
Madani 04 Nov 2009 04:00 pm
ഈ കരടിയെ ക്ലൌനിംഗ് നടത്തി കുറെ കരടികളെ സൃഷ്ടിച്ചു എല്ലാറ്റിനെയും നാട്ടില്‍ എല്ലാ സ്ഥലത്തും തുറന്നു വിടണം.
[ പ്രതികരണം എഴുതൂ ]
Oneindia  Oneindia Login