To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

വന്ദേമാതരത്തിനെതിരെ ഫത്‌വ

ദിയോബാന്‍സ്‌: ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിയ്‌ക്കുന്നത്‌ ഇസ്ലാം വിരുദ്ധമാണെന്ന്‌ പുരോഹിത സംഘടനയായ ജാമിയത്‌ ഇ ഉലേമ ഹിന്ദ്‌. വന്ദേമാതരം ആലപിയ്‌ക്കുന്നതിനെതിരെ സംഘടന ഫത്‌ വയും പുറപ്പെടുവിച്ചു.

ഇത്‌ പ്രകാരം മുസ്ലീങ്ങള്‍ വന്ദേമാതരം ചൊല്ലുന്നത്‌ വിലക്കിയിട്ടുണ്ട്‌. ഗീതത്തിലെ ചില വരികള്‍ ഇസ്ലാമിനെതിരാണെന്നാണ്‌ പുരോഹിതരുടെ വാദം. തിങ്കളാഴ്‌ച ഉത്തര്‍പ്രദേശിലെ ദിയോബാന്‍സില്‍ ആരംഭിച്ച ജാമിയത്‌ ദേശീയ യോഗത്തിലാണ്‌ വന്ദേമാതരത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ചിരിയ്‌ക്കുന്നത്‌.

കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം ജാമിയത്‌ ദേശീയ യോഗത്തെ അഭിമുഖീകരിയ്‌ക്കാനിരിയ്‌ക്കെയാണ്‌ തീരുമാനം പുറത്തുവന്നിരിയ്‌ക്കുന്നത്‌. ഇസ്ലാമിക നിയമ ബോര്‍ഡും ഇതിനെ ന്യായീകരിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്‌. അള്ളാഹുവിനെ അല്ലാതെ മറ്റാരെയും ആരാധിയ്‌ക്കാന്‍ മുസ്ലീങ്ങള്‍ക്ക്‌ കഴിയില്ലെന്നാണ്‌ മുസ്ലീം നിയമ ബോര്‍ഡ്‌ വിശദീകരിയ്‌ക്കുന്നത്‌. ദേശത്തെ സ്‌നേഹിയ്‌ക്കാം എന്നാല്‍ ആരാധിയ്‌ക്കാനാവില്ലെന്നാണ്‌ ഫത്‌വയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഇസ്ലാമിക നിയമ ബോര്‍ഡിലെ ഉന്നതനായ കമല്‍ ഫാറൂഖി പ്രതികരിച്ചത്‌.

ഭരതാംബയെ സ്‌തുതിയ്‌ക്കുന്ന ഗീതമായി ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേമാതരത്തെ ഇന്ത്യയുടെ ദേശീയ ഗാനത്തിനൊപ്പമാണ്‌ രാജ്യം പ്രതിഷ്‌ഠിച്ചിരിയ്‌ക്കുന്നത്‌. സ്വതന്ത്ര്യസമരകാലത്ത്‌ ബ്രീട്ടീഷ്‌ ഭരണത്തിനെതിരെ പോരാടിയ സേനാനികള്‍ വന്ദേമാതരം ആലപിച്ചു കൊണ്ടാണ്‌ സമരങ്ങളില്‍ പങ്കെടുത്തത്‌.
നവംബര്‍ 3, 2009 ലെ വാര്‍ത്തകള്‍
 
1st ODI , Sheikh Zayed Stadium, Abu Dhabi
Match starts at 04:30 pm IST  

ഫത്‌വക്കെതിരെ ലീഗും ബാബറി മസ്ജിദ് കര്‍മ സമിതിയും

അയോധ്യ: വന്ദേമാതരത്തിനെതിരെ ജാമിത്ത് ഉലമ ഫത്‌വ പുറപ്പെടുവിച്ചതിനെതിരെ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി(ബിഎംഎസി)യും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ഉത്തര്‍പ്രദേശ് പ്രസിഡന്റ് നജ്മുല്‍ ഹസന്‍ ഗാനിയും വിമര്‍ശിച്ചു. സമുദായ സൗഹാര്‍ദ്ദത്തിന് ക്ഷതമേല്‍പ്പിയ്ക്കുന്നതാണ് ഫത്‌വയെന്ന് ഇരുസംഘടനകളുടെയും നേതാക്കന്‍മാര്‍.....

അറുവടൈ വീണ്ടും വന്ദേമാതരം

ഷൂട്ടിങ് അനന്തമായി നീണ്ടുപോയ മമ്മൂട്ടി-അര്‍ജ്ജുന്‍ ചിത്രത്തിന് പേരുമാറ്റം. ടി അരവിന്ദ് രണ്ട് ഭാഷകളിലായി സംവിധാനം ചെയ്യുന്നസിനിമയുടെ തമിഴിലെ പേര് അറുവടൈ എന്നത് വന്ദേമാതരം എന്നാക്കി മാറ്റിയിരിക്കുകയാണ്. ഇതോടെ മലയാളത്തിലും തമിഴിലും സിനിമയ്ക്ക വന്ദേമാതരം എന്ന.....
User Comments
Its not about patriotism 08 Nov 2009 01:46 pm
When there is an issue that has larger socio-political reverberations, it is quite common to see people saying things as Mr Patriot wrote below. Many muslim groups have said on Vandemataram issue that they don't accept the fatwa. Some muslim intellectuals even said that they would sing vandemataram as a protest against fatwa. But all these are of no lasting consequence. The ulemas will come again with another fat-wa in future as they had come in the past. A structural change is needed.
Patriot 08 Nov 2009 12:39 pm
I don't think that this Jameat-e-ulema-al Hind is the authority for all the Muslims in India or their so called fatva is abide by the Muslims in India.Majority of Muslims in India patriotic and well united with the national stream. They are well aware of the national interest. This fatva will be eaten by those ulema themselves.Let's see.There are so many ulemas in Pakistan.Now waht happened to them? They must declare fatva against themselves for misguiding the illiterate and innocent people.
[ പ്രതികരണം എഴുതൂ ]
Oneindia  Oneindia Login