To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

അമ്പൂരിയില്‍ ചങ്ങാടം മറിഞ്ഞ്‌ വിദ്യാര്‍ത്ഥി മരിച്ച

തിരുവനന്തപുരം: കാട്ടാക്കട അമ്പൂരിയില്‍ ചങ്ങാടം മറിഞ്ഞ്‌ വിദ്യാര്‍ത്ഥി മരിച്ചു. അമ്പൂരി സെന്റ്‌ തോമസ്‌ ഹയര്‍സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥി സജോ തോമസ്‌(10) ആണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന സജോയുടെ അനുജത്തിയെ രക്ഷപ്പെടുത്തി. ചൊവ്വാഴ്‌ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.

അമ്പൂരി കൂന്നാനിക്കല്‍ കാരിക്കുഴിയില്‍ വീട്ടില്‍ ജോയിയുടെ മകനാണ്‌ സജോ തോമസ്‌. സഹോദരി സജുമോള്‍ക്കൊപ്പം സ്‌കൂളിലേക്ക്‌ നെയ്യാര്‍ഡാമിന്‌ കുറുകെ കയറില്‍ വലിച്ചുകെട്ടിയിരുന്ന ചങ്ങാടത്തില്‍ പോകവേയാണ്‌ അപകടം. ചങ്ങാടത്തിന്റെ ഒരഗ്രത്തില്‍ കുടുങ്ങിയ കയറിന്റെ കുരുക്കഴിക്കാന്‍ അങ്ങോട്ട്‌ നീങ്ങിയ സജോ, കുരുക്ക്‌ പെട്ടന്നഴിഞ്ഞ്‌ ചങ്ങാടം മുന്നോട്ടാഞ്ഞപ്പോള്‍ തടാകത്തിന്റെ ആഴമേറിയ ഭാഗത്ത്‌ വീഴുകയായിരുന്നു.

ചങ്ങാടത്തില്‍ ഗര്‍ഭിണിയായ യുവതിയുമുണ്ടായിരുന്നു. ഇവരെയും രക്ഷപ്പെടുത്തി. അഗ്നിശമനസേനയും പൊലീസും സംഭവസ്‌ഥലത്തെത്തി. നാട്ടുകാരാണ്‌ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌.
നവംബര്‍ 3, 2009 ലെ വാര്‍ത്തകള്‍
 
    Upcoming Matches
Ind Vs Sl Tue 14th Feb ODI
Nz Vs Zim - 2nd Twenty20 at Seddon Park Tue 14th Feb Int2020
Pak Vs Eng - 2nd ODI at Sheikh Zayed Stadium Wed 15th Feb ODI

മോഹന്‍ലാലിന്റെ നാടക സംഘത്തിന്റെ ബസ്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു

കൃഷ്‌ണഗിരി: നടന്‍ മോഹന്‍ലാലിന്റെ ഛായാമുഖി നാടകസംഘം സഞ്ചരിച്ചിരുന്ന ബസ്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. നാല്‌ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. കഥകളി കലാകാരനായ തൃശൂര്‍ സ്വദേശി രഞ്‌ജിത്‌ (38) ആണ്‌ മരിച്ചത്‌. തമിഴ്‌നാട്ടിലെ കൃഷ്‌ഗിരിയില്‍.....

ബസ്‌ മറിഞ്ഞ്‌ 12 അയ്യപ്പഭക്തര്‍ മരിച്ചു

കോട്ടയം: എരുമേലിക്കും പമ്പാവാലിക്കും ഇടയില്‍ കണമലയില്‍ ബസ്‌ കൊക്കയിലേയ്‌ക്ക്‌ മറിഞ്ഞ്‌ 12 അയ്യപ്പഭക്തര്‍ മരിച്ചു. 20 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ ഒന്‍പതുപേര്‍ സ്ത്രീകളാണ്.പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആസ്‌.....
User Comments
മാനദണ്ഡം 06 Nov 2009 03:33 pm
ഈ കുട്ടിയുടെ കുടുംബത്തിനു എന്തെങ്കിലും നഷ്ട പരിഹാരം ആരും നല്‍കിയതായി കേട്ടില്ല. എന്ത് കൊണ്ട് ?
സത്യന്‍ 04 Nov 2009 10:54 am
ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. സാത്താനെയാണ് ഞാന്‍ ആരാധിക്കുന്നത്. നീ ദൈവത്തിനോട് പ്രാര്‍ദ്ധിച്ച്ചിട്ടു കാര്യമൊന്നുമില്ല; കാരണം എന്നെ സംരക്ഷിക്കാന്‍ സാത്താനുണ്ട്.
[ പ്രതികരണം എഴുതൂ ]
Oneindia  Oneindia Login