Read: In English
താനെ: അഹമ്മദാബാദില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വരികയായിരുന്ന ഗാന്ധിധാം-ബാംഗ്ലൂര്‍ എക്‌സ്‌പ്രസ് മുംബൈയിലെ ദോംബിവിയില്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.തീവണ്ടിയുടെ പതിനൊന്ന് കോച്ചുകളാണ് പാളം തെറ്റിയത്. ഇതില്‍ രണ്ടെണ്ണം ഭാഗികമായി തകര്‍ന്നു. അപകടസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നെങ്കിലും അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
പരുക്കേറ്റവരെ കല്യാണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഗുജറാത്തിലേക്കുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍പ്പെട്ട തീവണ്ടിയിലെ യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക തീവണ്ടി ഏര്‍പ്പെടുത്തുമെന്ന് സെന്‍ട്രല്‍ റെയില്‍വെ അധികൃതര്‍ അറിയിച്ചു.









