To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

'വന്ദേമാതരം: പ്രമേയം എന്റെ സാന്നിധ്യത്തിലല്ല'

Chidambaram
ദില്ലി:ജാമിയത്ത്‌ ഉലമ ഇ ഹിന്ദ്‌ വന്ദേമാതരത്തിനെതിരായ പ്രമേയം പാസാക്കിയത്‌ തന്റെ സാന്നിധ്യത്തിലല്ല കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം പറഞ്ഞു. ചിദംബരത്തിന്റെ സാന്നിധ്യത്തില്‍ വന്ദേമാതരത്തിനെതിരെ ജാമിയത്ത്‌ ഉലമ പ്രമേയം പാസാക്കിയതെന്ന ബിജെപി നേതാവ്‌ മുക്താര്‍ അബ്ബാസ്‌ നഖ്‌ വിയുടെ ആരോപണത്തോട്‌ പ്രതികരിയ്‌ക്കുകയായിരുന്നു മന്ത്രി.
  Read:  In English 
ചൊവ്വാഴ്‌ച രാവിലെ പത്ത്‌ മുതല്‍ 12 വരെ ഞാന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിനിടയില്‍ ഇത്തരത്തിലൊരു പ്രമേയം ജാമിയത്ത്‌ ഉലമ അവതരിപ്പിയ്‌ക്കുകയോ പാസാക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ ചിദംബരം വ്യക്തമാക്കി. എഴുതി തയാറാക്കിയ പ്രസംഗം മന്ത്രി വായിക്കുകയാണുണ്ടായത്‌. ഒരിയ്‌ക്കല്‍ പോലും പ്രസംഗത്തില്‍ നിന്ന്‌ വ്യതിചലിച്ചിട്ടില്ല -ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ വിശദീകരിയ്‌ക്കുന്നു.

ചൊവ്വാഴ്‌ച ഉത്തര്‍പ്രദേശിലെ ദേവ്‌ ബന്ദില്‍ നടന്ന ജാമിയത്‌ ഉലമയുടെ സമ്മേളനത്തിലാണ്‌ വന്ദേമാതരത്തിനെതിരായ ഫത്‌വ പുറപ്പെടുവിച്ചത്‌. ഇതുള്‍പ്പെടെ 25 പ്രമേയങ്ങളാണ്‌ യോഗത്തില്‍ പാസാക്കിയത്‌. രാജ്യസ്‌നേഹം പ്രകടിപ്പിയ്‌ക്കാന്‍ വന്ദേമാതരം ആലപിയ്‌ക്കേണ്ട, ഞങ്ങളുടെ ദേശസ്‌നേഹം പലതവണ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.
ഇസ്ലാം മതത്തിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളിലൊന്നായ ഏകദൈവ വിശ്വാസത്തിനെതിരാണ്‌ വന്ദേമാതരമെന്നും മുസ്ലീങ്ങള്‍ വന്ദേമാതരം ആലപിയ്‌ക്കുന്നതില്‍ നിന്ന്‌ വിട്ടുനില്‍ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

നവംബര്‍ 4, 2009 ലെ വാര്‍ത്തകള്‍
 
ODI, Adelaide Oval
India won by 4 wickets
User Comments
കൊള്ളിയാന്‍ 05 Nov 2009 10:10 am
ഹാ ..പിന്നെ നമുക്ക്‌ വോട്ട് വേണമല്ലോ ..അതല്ലേ ഫത്വയെ കുറിച്ച എനിക്ക് അഭിപ്രായം ഒന്നും ഇല്ലാത്തത്‌ ..സത്യം പറഞ്ഞാല്‍ അമ്മക്ക്‌ അടികിട്ടും ,പറഞ്ഞില്ലേല്‍ അച്ഛന്‍ പട്ടി ഇറച്ചി തിന്നും എന്ന അവസ്ഥയാണ് കുട്ടാ ,എന്നെ പോലെ ഉള്ള രാക്ഷ്ട്രീയക്കാരന് .അത് കൊണ്ട് മോന്‍ ഇങ്ങനെ ഉള്ള ചോദ്യങ്ങള്‍ ചോദിക്കരുത്‌ .
thomas 05 Nov 2009 10:04 am
mr.chidambaram and Congress ; instead of rolling away from the subject-- just make ur stand clear to the public..national song to be accepted by all indians whatever may be his or her religion..implement this song in every school in india along with the mroning assembly..lets us start with vandemadaram and end with Janaganamana..dont scarfice ur morals just for some vote banks...u need to have some courage to react..damn sure nothing will happen as u fear..it may be a PAK support game. BEWARE
[ പ്രതികരണം എഴുതൂ ]
Oneindia  Oneindia Login