To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

ആസിയാന്‍ വിവാദം: പിന്നില്‍ രാഷ്ട്രീയ അജണ്ടയെന്ന്

ദില്ലി: ആസിയാന്‍ കരാറില്‍ ഇന്ത്യന്‍ ഉത്‌പന്നങ്ങളെ സംരക്ഷിയ്‌ക്കുന്നതിനായി നെഗറ്റീവ്‌ പട്ടികയുണ്ടെന്ന്‌ കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ്‌ ശര്‍മ. ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

നെഗറ്റീവ്‌ പട്ടിക ഇല്ലെന്ന വാദം തെറ്റാണ്‌. 489 ഇനങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്‌. ഇതിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ക്ക്‌ പിന്നില്‍ രാഷ്ട്രീയ അജണ്ടകളാണെന്നും ശര്‍മ കുറ്റപ്പെടുത്തി.

നെഗറ്റീവ്‌ പട്ടിക സംബന്ധിച്ച്‌ എല്ലാ ആസിയാന്‍ രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടന്നു. ആസിയാന്‍ രാജ്യങ്ങള്‍ അംഗീകരിച്ചതിന്‌ ശേഷമാണ്‌ പട്ടിക തയാറാക്കിയിരിക്കുന്നത്‌. കരാറിന്‌ അതാത്‌ രാജ്യങ്ങളിലെ പാര്‍ലമെന്റ്‌ അംഗീകരാം നല്‍കേണ്ടതുണ്ട്‌. അതിന്‌ ശേഷമെ ഇത്‌ പ്രാബല്യത്തിലാകൂ. കരാര്‍ സംബന്ധിച്ച വിഷയങ്ങളില്‍ താനും പ്രധാനമന്ത്രിയും പറഞ്ഞത്‌ ഒരേ കാര്യങ്ങളാണെന്നും ിതില്‍ വൈരുധ്യമില്ലെന്നും ശര്‍മ വ്യക്തമാക്കി.
നവംബര്‍ 4, 2009 ലെ വാര്‍ത്തകള്‍
 
ODI, Adelaide Oval
India won by 4 wickets
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
Oneindia  Oneindia Login