To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

തിര. ചെലവ്‌ വയലാര്‍ രവി വഹിയ്‌ക്കണം

ദില്ലി: ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന കണ്ണൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ എല്ലാ ചെലവും കേന്ദ്ര മന്ത്രി വയലാര്‍ രവി സ്വകാര്യമായി വഹിയ്‌ക്കണമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ദില്ലിയില്‍ നിന്നുള്ള വിമാനയാത്രക്കൂലി, കേരളത്തിലെ യാത്രാ, താമസ ചെലവുകള്‍ തുടങ്ങിയവയ്‌ക്ക്‌ ചെലവായ പണം സര്‍ക്കാരിന്‌ തിരികെ നല്‍കണമെന്നാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വയലാര്‍ രവിയ്‌ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്‌. ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിയ്‌ക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിന്‌ ശേഷം കണ്ണൂരിലെത്തിയ മന്ത്രി വിവിധ സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ച്‌ വാഗ്‌ദാനങ്ങള്‍ നല്‍കിയെന്നാരോപിച്ച്‌ എല്‍ഡിഎഫ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കിയിരുന്നു. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട്‌ ഒക്ടോബര്‍ 31ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വയലാര്‍ രവിയ്‌ക്ക്‌ നോട്ടീസയച്ചിരുന്നു.

സര്‍ക്കാര്‍ ചിലവില്‍ കേരളത്തില്‍ യാത്ര ചെയ്‌തത്‌ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്നും ഇതില്‍ ഖേദിയ്‌ക്കുന്നുവെന്നും കാണിച്ച്‌ രവി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ മറുപടി നല്‍കി. താന്‍ പെരുമാറ്റച്ചട്ടം ലംഘിയ്‌ക്കുന്ന വിധത്തില്‍ പുതിയ വാഗ്‌ദാനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും പങ്കെടുത്ത ചടങ്ങിനിടെ ഉയര്‍ന്ന ആവശ്യങ്ങള്‍ പരിഗണിയക്കാമെന്ന്‌ അറിയ്‌ക്കുകയാണുണ്ടായതെന്ന്‌ വയലാര്‍ രവി നോട്ടീസിന്‌ നല്‍കിയിരുന്ന മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

ഇതില്‍ തൃപ്‌തരാവാതെയാണ്‌ യാത്രയുടെ ചെലവ്‌ മന്ത്രി തന്നെ വഹിയ്‌ക്കണമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിയ്‌ക്കുന്നത്‌. ഇനി ഇത്തരം തെറ്റായ ഉപദേശങ്ങള്‍ നല്‍കരുതെന്ന്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കണമെന്നും കമ്മീഷന്‍ രവിയോടാവശ്യപ്പെട്ടിട്ടുണ്ട്‌.
നവംബര്‍ 4, 2009 ലെ വാര്‍ത്തകള്‍
 
1st ODI , Sheikh Zayed Stadium, Abu Dhabi
Match starts at 04:30 pm IST  
User Comments
Thaats Malayaalam 05 Nov 2009 04:32 pm
വിമാനത്തിലും മറ്റുമായി ഇത്ര ഭാരിച്ച സംഖ്യ സ്വന്തം പോക്കറ്റില്‍ നിന്ന് ചിലവിട്ടു പാര്‍ട്ടിക്ക് വേണ്ടി രാപകല്‍ ചുറ്റിക്കറങ്ങി. ആരും പെട്ടന്ന് വിശ്വഷിച്ചുപോകും.--- ദാട്സ് മലയാളത്തില്‍ മാത്രമല്ല മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളും ഇന്ന് പ്രക്ഷേപണം ചെയ്യുന്നതുകൂടി ഒന്ന് ശ്രദ്ധിക്കൂ.
വളച്ചൊടിച്ച വാര്‍ത്ത 05 Nov 2009 03:13 pm
ചെലവു കയ്യില്‍ നന്നാണ് കൊടുത്തതെന്നും അതിന്റെ ബില്ലുന്ടെന്നും രവി കമ്മിഷനെ അറിയിച്ചു. . ഇതാണ് മറ്റു പത്രങ്ങളില്‍ വന്ന വാര്‍ത്ത. തട്സ്‌ മലയാളം ലേഖകന്‍ (നായന്‍ ??) ഇനിയെങ്കിലും ഈ നാറിയ കളി നിറുത്തണം
വായനക്കാരന്‍ 05 Nov 2009 04:40 pm
നിങ്ങളെ പോലെ ഇത്രയും മന്ദ ബുദ്ധി യായ ഒരാളുടെ കുടുമ്പത്തിന്റെ കാര്യ മോര്‍ത്തു വളരെ ദുഃഖമുണ്ട്.
[ പ്രതികരണം എഴുതൂ ]
Oneindia  Oneindia Login