To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

തിര കമ്മീഷനെ കോണ്‍ഗ്രസ്‌ പാവ കളിപ്പിക്കുന്നു

Pinarayi Vijayan
കണ്ണൂര്‍: നിക്ഷ്‌പക്ഷമായി പ്രവര്‍ത്തിയ്‌ക്കേണ്ട തിരഞ്ഞെടുപ്പ്‌ കമ്മീഷനെ കോണ്‍ഗ്രസ്‌ വരുതിയിലാക്കിയിരിക്കുകയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേന്ദ്രസേനയെ എന്തിനാണ്‌ സംസ്ഥാനത്തേക്ക്‌ അയച്ചത്‌. സ്വതന്ത്രവും നിഷ്‌പക്ഷവുമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ്‌. കേന്ദ്രസേനയെ അയച്ചത്‌ ഉചിതമായേയെന്ന്‌ തിരഞ്ഞെടുപ്പു കമ്മിഷന്‌ ഇനിയും ചിന്തിക്കാം. തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഒരു ഭരണഘടനാ സ്‌ഥാപനമെന്ന നിലയില്‍ നിഷ്‌പക്ഷമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. കണ്ണൂര്‍ പ്രസ്‌ ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു പിണറായി.

തിരഞ്ഞെടുപ്പ്‌ കമ്മീഷനെക്കുറിച്ച്‌ പലതവണ പരാതികളുയര്‍ന്നിട്ടുണ്ട്‌. മുമ്പ്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണറായിരുന്ന എംഎസ്‌ ഗില്ലിനെ പിന്നീട്‌ കോണ്‍ഗ്രസ്‌ മന്ത്രിയാക്കിയത്‌ പണ്ട്‌ ചെയ്‌ത സഹായങ്ങള്‍ക്കുള്ള ഉപകാരസ്‌മരണക്ക്‌ ഉദാഹരണമാണ്‌. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മിഷണറെക്കുറിച്ച്‌ എന്തെല്ലാം പരാതികളാണ്‌ ഉയര്‍ന്നു വന്നിരിക്കുന്നത്‌. സംസ്ഥാനത്തിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ക്രമസമാധാന നില തകരാറിലാവുന്ന സ്‌ഥിതിയുണ്ടായിട്ടില്ല. അപ്പോള്‍ എന്താണ്‌ ഇത്തവണ കേന്ദ്ര സേനയെ നിയോഗിക്കേണ്ടി വന്നത്‌ എന്നത്‌ പരിശോധിക്കേണ്ടി വരും. അപ്പോഴാണ്‌ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദം വ്യക്‌തമാവുന്നത്‌. നിഷ്‌പക്ഷത കൈവെടിഞ്ഞ്‌ പ്രവര്‍ത്തിയ്‌ക്കുമ്പോഴാണ്‌ സിപിഎം തിരഞ്ഞെടുപ്പു കമ്മിഷനെ വിമര്‍ശിക്കുന്നതെന്ന്‌ പിണറായി പറഞ്ഞു.
സംസ്ഥാനത്ത്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥിതി ഇടതുമുന്നണിക്ക്‌ അനുകൂലമാണ്‌. ഉപതിരഞ്ഞെടുപ്പില്‍ അനായാസം ജയിക്കാമെന്നാണ്‌ യുഡിഎഫ്‌ കരുതുന്നത്‌. എന്നാല്‍ സാഹചര്യങ്ങള്‍ യുഡിഎഫിന്‌ അനുകൂലമല്ല. മൂന്നു വര്‍ഷത്തെ എല്‍ഡിഎഫ്‌ ഭരണം വിജയകരമായിരുന്നു.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം പിന്നോട്ടു പോയെന്ന ആരോപണം വസ്‌തുതാവിരുദ്ധമാണ്‌. കേരളം തൊഴിലുറപ്പ്‌ പദ്ധതി വിജയകരമാക്കി. തെറ്റുതിരുത്തല്‍ നടപടി സിപിഎമ്മിന്‌ പുതിയ ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 5, 2009 ലെ വാര്‍ത്തകള്‍
 
ODI, Adelaide Oval
India won by 4 wickets
User Comments
Don 05 Nov 2009 05:51 pm
You can't find such a descent and gentle party like cpm on earth.Just one question Mr.secretary, whow many people are required to kill an unarmed human being, 12 ?20 persons?Or 24 people armed with swords,iron rods,daggers,cyclechains,acid bulbs etc?Plus one spotter to distrupt the power supply of the area then to identify the victinm and to throw the crude bomb at him. You are all sons of dracula, how gently you talk.
മണവാളന്‍ 05 Nov 2009 05:32 pm
മോനെ പിണറായി വിജയാ എന്തിനാ ഈ കേന്ദ്ര സേനയെ ഇത്ര പേടി !!! സതിയസന്തമായി വോട്ട് ചെയ്താല്‍ അവരൊന്നും ചെയ്യില .
[ പ്രതികരണം എഴുതൂ ]
Oneindia  Oneindia Login