To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

കൃത്രിമം നടന്നാല്‍ റീപോളിങ് നടത്തും: സിഇഒ

Voting
തിരുവനന്തപുരം: ശനിയാഴ്ച നട്ടക്കുന്ന വോട്ടെടുപ്പില്‍ എന്തെങ്കിലും കൃത്രിമം നടന്നെന്ന് ബോധ്യപ്പെട്ടാല്‍ അതത് ബുത്തുകളില്‍ വീണ്ടും പോളിങ് നടത്തുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു.

പോളിങ് വേളയില്‍ എന്തെങ്കിലും പ്രശ്നം നേരിടുകയോ പരാതികള്‍ ഉയരുകയോ ചെയ്താല്‍ അത് നിരീക്ഷകന്റെ ശ്രദ്ധയില്‍പ്പെടുത്തും. നിരീക്ഷകന്‍ നല്‍കുന്ന റിപ്പോട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും കൈമാറും.

ഗുരുതരമായ പിഴവു കണ്ടെത്തിയാല്‍ വീണ്ടും ആ ബൂത്തുകളില്‍ വോട്ടെടുപ്പ് നടത്തും. സൂക്ഷ്മ പരിശോധനയില്‍ സ്ഥാനാര്‍ഥിക്കും ഏജന്റിനും പങ്കെടുക്കാന്‍ അവസരം നല്‍കുമെന്നും സിഇഒ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സൂക്ഷമ പരിശോധനയ്‌ക്ക് ശേഷം തൊട്ടടുത്ത ദിവസമായിരിക്കും റീ പോളിംഗ്‌ നടത്തുകയെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
നവംബര്‍ 5, 2009 ലെ വാര്‍ത്തകള്‍
 
1st ODI , Sheikh Zayed Stadium, Abu Dhabi
England decided to bat
Oneindia  Oneindia Login