To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

അമേരിക്കയില്‍ പൂച്ചയ്ക്ക് പന്നിപ്പനി

വാഷിങ്ടണ്‍: പന്നികളില്‍ എച്ച്1എന്‍1 വൈറസ് കണ്ടെത്തിയതിന് പിന്നാലെ പൂച്ചകളിലും പന്നിപ്പനിബാധ കണ്ടെത്തി.

അമേരിക്കയിലെ അയാവോയെല ഒരു വീട്ടിലെ വളര്‍ത്തുപൂച്ചയിലാണ് എച്ച്1എന്‍1 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ വീട്ടിലെ രണ്ടുപേര്‍ നേരത്തേ പന്നിപ്പനിക്ക് ചികിത്സതേടിയിരുന്നു. മനുഷ്യരില്‍ നിന്നും പൂച്ചയിലേക്ക് വൈറസ് പടര്‍ന്നതാണെന്ന് സംശയിക്കുന്നതായി ആയോല സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി കോളെജ് ഓഫ് വെറ്ററിനറി മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു.

പൂച്ചക്ക് പന്നിപ്പനി ബാധകണ്ടെത്തിയതായി യുഎസ് കൃഷിവകുപ്പും അയോവയിലെ കാര്‍ഷിക മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
നവംബര്‍ 5, 2009 ലെ വാര്‍ത്തകള്‍
 
1st ODI , Sheikh Zayed Stadium, Abu Dhabi
Match starts at 04:30 pm IST  
User Comments
ram ram 05 Nov 2009 02:15 pm
ella nasham pidicha rogangalum undakunnath Americayil ninnanu. Ennitum avre tholilettuna kure indians
Kuttappan 05 Nov 2009 01:11 pm
Who told you that is panny pani. thts poocha pani.
[ പ്രതികരണം എഴുതൂ ]
Oneindia  Oneindia Login