To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

ബോഫോഴ്‌സ് കേസ് മാര്‍ച്ച് 31ലേക്ക് മാറ്റി

Quattrocchi
ദില്ലി: ബോഫോഴ്‌സ് കേസില്‍ ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്‌റോച്ചിയ്‌ക്കെതിരെ അന്വേഷണം അവസാനിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ദില്ലി തീസ്ഹസാരി കോടതി മാര്‍ച്ച് 31ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖല്‍ ലഭ്യമാകുന്നതിനാണ് കേസ് മാറ്റിയത്.

പൊതുഖജനാവിന് ഭീമമായ നഷ്ടമുണ്ടാക്കിയ കേസില്‍ അന്വേഷണം അവസാനിപ്പിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ അഡ്വക്കേറ്റ് അജയ് അഗര്‍വാളും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സ്വകാര്യ വ്യക്തികള്‍ക്കും കേസില്‍ ഇടപെടാന്‍ അവകാശമുണ്ടെന്നായിരുന്നു അഗര്‍വാളിന്റെ വാദം. എന്നാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ഇടപെടാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് കഴിയില്ലെന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്.
നവംബര്‍ 6, 2009 ലെ വാര്‍ത്തകള്‍
 
1st ODI , Sheikh Zayed Stadium, Abu Dhabi
Match starts at 04:30 pm IST  
User Comments
സോണിയ 06 Nov 2009 02:39 pm
നിങ്ങള്‍ ഇപ്പോഴും ഇതും കാത്തു നില്കുകയാണോ? ഹ ഹ ഹ
[ പ്രതികരണം എഴുതൂ ]
Oneindia  Oneindia Login