To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

കള്ളുഷാപ്പുകള്‍ ഒന്നാം തീയതി തുറക്കാം

ദില്ലി: കളളുഷാപ്പുകള്‍ ഒന്നാം തീയതി തുറക്കരുതെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരും കളളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരും കളളുചെത്ത് തൊഴിലാളി അസോസിയേഷനും നല്‍കിയ ഹര്‍ജിയിലാണ് വിധി.

ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ടിഎന്‍ പ്രതാപന്‍ എംഎല്‍എ അടക്കമുളള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

കളളുഷാപ്പുകള്‍ ഒന്നാം തീയതികളില്‍ അടച്ചിടുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു. അതേ സമയം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യശാലകള്‍ ഒന്നാം തീയതി അടിച്ചിരുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പില്ല.

ഒന്നാംതീയതി കളളുഷാപ്പുകള്‍ തുറക്കുന്നത് അബ്കാരി നിയമത്തിലെ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ടിഎന്‍ പ്രതാപന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി.
നവംബര്‍ 6, 2009 ലെ വാര്‍ത്തകള്‍
 
1st ODI , Sheikh Zayed Stadium, Abu Dhabi
Match starts at 04:30 pm IST  

കള്ള് കോര്‍പ്പറേഷന്‍ രൂപീകരണം പരിഗണനയില്‍

തിരുവനന്തപുരം: കള്ള് വ്യവസായ രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു കോര്‍പ്പറേഷന്‍ രൂപീകരിക്കുന്ന കാര്യം യുഡിഎഫിന്റെ പരിഗണനയിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.ഇതുസംബന്ധിച്ച് അടുത്തുചേരുന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ചര്‍ച്ച ചെയ്യും. അടിയന്തിര നടപടിയെന്ന നിലയില്‍.....

ദൂരപരിധി ലംഘിച്ച് കള്ള്ഷാപ്പുകള്‍ പാടില്ല

കൊച്ചി: കള്ള് ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച നിബന്ധനകളില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാരിനോ എക്സൈസ് അധികൃതര്‍ക്കോ അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചു.ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ, ജസ്റിസ് എം. രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്......
User Comments
വിലസിനിടെ കാള 06 Nov 2009 11:37 pm
എടീ വിലാസിനി ആ ദിവസം നീ തന്നെ പറയാറില്ലേ ചേട്ടന്‍ കള്ളുകുടിച്ചു ചെയ്യുന്ന പരിപാടിയാണ് നല്ലത് എന്ന് ചേട്ടന്‍ എന്നും കുടിച്ചോ കൂടുതലാവണ്ട
ഷാജി 06 Nov 2009 07:50 pm
പാവപ്പെട്ട കള്ളുഷാപ്പ് മുതലാളിമാര്‍ ഒന്ന് പച്ചപിടിക്കട്ടെ ! കുടിയന്മാരായ പണക്കാര്‍ ഓടയിലും ?
[ പ്രതികരണം എഴുതൂ ]
Oneindia  Oneindia Login