To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

ട്വിറ്ററില്‍ ഇന്ത്യ തിരയുന്നത് വാര്‍ത്ത

ദില്ലി: ഇന്ത്യക്കാര്‍ വാര്‍ത്തയറിയാനാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ ട്വിറ്റര്‍ ഉപയോക്താക്കളില്‍ 16 ശതമാനവും വാര്‍ത്ത അറിയനായിട്ടാണ് ഇതുപയോഗിക്കുന്നത്. 11ശതമാനം പേര്‍ ട്വിറ്ററിലൂടെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നു.

ഗവേഷണ പഠനങ്ങള്‍ക്കായി വെബ് സൈറ്റ് ഉപയോഗപ്പെടുത്തുന്നവരുമുണ്ട്. ഇത്തരക്കാര്‍ പത്തുശതമാനമാണ്. ടെക്‌നോളജി സൈറ്റായ പ്ലഗ്ഡ് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യക്കാരന്‍ കേന്ദ്രസഹമന്ത്രി ശശി തരൂരാണ്. കന്നുകാലി ക്ലാസ് വിവാദത്തോടെയാണ് തരൂര്‍ ട്വിറ്ററില്‍ താരമായത്. ഇപ്പോള്‍ മൂന്ന് ലക്ഷം ഫോളോവേഴ്‌സാണ് തരൂരിന് ട്വിറ്ററിലുള്ളത്.

2006ല്‍ ജാക്ക് ഡോര്‍സി എന്നയാളാണ് ട്വിറ്റര്‍ നെറ്റ് വര്‍ക്കിങ് സംവിധാനം തുടങ്ങിയത്. ഇപ്പോള്‍ ഇന്ത്യയില്‍ 14 ലക്ഷം പേരാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നത്.

നവംബര്‍ 6, 2009 ലെ വാര്‍ത്തകള്‍
 
ODI, Adelaide Oval
India won by 4 wickets
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
Oneindia  Oneindia Login