To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

റെയില്‍വെയുടെ തലപ്പത്ത് കൂട്ടപ്പുറത്താക്കല്‍

Mamata
ദില്ലി: റെയില്‍വെ ബോര്‍ഡിനെ ഉടച്ചുവാര്‍ക്കുകയെന്ന ലക്ഷ്യത്തോടെ റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍മാരെ കൂട്ടത്തോടെ കേന്ദ്ര റെയില്‍വെ മന്ത്രി മമതാ ബാനര്‍ജി പുറത്താക്കി. രാജ്യത്തെ ഇരുപത് നഗരങ്ങളിലുള്ള റിക്രൂട്ടമെന്റ് ബോര്‍ഡ് ചെയര്‍മാന്‍മാരെയാണ് മമത വീട്ടിലിരുത്തിയത്.

റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയേയും വന്‍ തോതിലുള്ള അഴിമതിയേയും തുടര്‍ന്നാണ് നടപടിയെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. അടുത്തിടെ നടന്ന അലഹബാദിലെയും അജ്‌മേറിലെയും പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ പുറത്തായത് വന്‍വിവാദം സൃഷ്ടിച്ചിരുന്നു.

പുറത്താക്കിയ ചെയര്‍മാന്മാര്‍ക്ക് പകരം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തുവെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് നിയമിച്ച ഉദ്യോഗസ്ഥരെയാണ് മമത കൂട്ടത്തോടെ പുറത്താക്കിയിരിക്കുന്നത്. പുറത്തായവരില്‍ പലരുടെയും കാലാവധി ഇനിയും അവസാനിച്ചിട്ടില്ല.

റെയില്‍വേ ബോര്‍ഡിനെ അഴിമതിമുക്തമാക്കുകയും, കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നതിന് പുറമെ തദ്ദേശ വാസികള്‍ക്ക് കൂടി പ്രാതിനിധ്യം ലഭിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു നടപടിയെന്നും ബോര്‍ഡ് വ്യക്തമാക്കി.

റെയില്‍വേ ബോര്‍ഡ് പരീക്ഷകള്‍ ഉറുദ്ദു ഭാഷയില്‍ നടത്തുമെന്ന് മമത നേരത്തെ പ്രഖ്യാപിച്ചിരുന്നു. മറ്റ് പ്രാദേശികഭാഷകളിലും പരീക്ഷകള്‍ നടത്താന്‍ റെയില്‍വെ ആലോചിയ്ക്കുന്നുണ്ട്. തദ്ദേശീയരായ യുവാക്കള്‍ക്ക് ജോലി ലഭിയ്ക്കുന്നതിന് ഇത് സഹായകമാവുമെന്നാണ് റെയില്‍വെ കരുതുന്നത്.

നവംബര്‍ 7, 2009 ലെ വാര്‍ത്തകള്‍
 
ODI, Adelaide Oval
India won by 4 wickets

ചെന്നൈയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച്‌ 7 മരണം

ചെന്നൈ: ചെന്നൈക്കടുത്ത്‌ തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചു. 20ഓളം പേര്‍ക്ക്‌ പരിക്കേറ്റു. ചെന്നൈയ്‌ക്ക് വടക്കുഭാഗത്തുള്ള വ്യാസാര്‍പടി സ്റ്റേഷനു സമീപത്താണ്‌ അപകടമുണ്ടായത്‌. ചെന്നൈ-തിരുവള്ളൂര്‍ പാസഞ്ചര്‍ തീവണ്ടിയും ഒരു ചരക്കു തീവണ്ടിയും.....

അപകടത്തില്‍പ്പെട്ട തീവണ്ടിയോടിച്ചത്‌ അജ്ഞാതന്‍

ചെന്നൈ: ചെന്നൈയില്‍ ചരക്ക്‌ തീവണ്ടിയും സബര്‍ബന്‍ തീവണ്ടിയും കൂട്ടിയിടിച്ച്‌ 7 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത. ചെന്നൈ മൂര്‍ മാര്‍ക്കറ്റ്‌ റയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന സബര്‍ബന്‍ തീവണ്ടി അജ്ഞാതന്‍ ഓടിച്ചാണ്‌ അപകടത്തില്‍പ്പെട്ടതെന്നാണ്‌ റയില്‍വെ.....
User Comments
റെയില്‍വേ 08 Nov 2009 04:19 pm
indipendent india's histroy says indian reailway can operate in loss only , only when currupted politetion Lalu become റെയില്‍വേ minister we came to know that this also can operate profitably . as we all knows this success story is not because of lalu , it is because of his team.. now mamatha want her people in റെയില്‍വേ . but remember should be operate like lalu . further more the sucess story of indian റെയില്‍വേ is a subject in major universitys , for management students
ജോണ്‍സന്‍ 08 Nov 2009 04:01 am
ശെരിയാണ്‌ ഈ പറഞ്ഞത്
[ പ്രതികരണം എഴുതൂ ]
Oneindia  Oneindia Login