To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

ചട്ടംലംഘിച്ച് തങ്ങിയ നേതാക്കന്മാരെ ഓടിച്ചു

ആലപ്പുഴ: പ്രചാരണസമയം കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും ഒളിച്ചു കഴിഞ്ഞിരുന്ന നേതാക്കളെ മറ്റു പാര്‍ട്ടിക്കാര്‍ നാടുകടത്തി.

ഇവരില്‍ പലരും അയല്‍ മണ്ഡലങ്ങളിലും മറ്റുമായി തങ്ങുകയാണ്. ശനിയാഴ്ച തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇവര്‍ക്ക് അതാത് മണ്ഡലങ്ങളില്‍ തിരിച്ചെത്താം.

വെള്ളിയാഴ്ച ആദ്യം കണ്ടുപിടിക്കപ്പെട്ട നേതാവ് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മയില്‍ ആണ്. ആലപ്പുഴ മണ്ഡലത്തിലെ ഒരു ലോഡ്ജില്‍ രഹസ്യമായി താമസിക്കുകയായിരുന്ന ഇദ്ദേഹത്തെ കോണ്‍ഗ്രസുകാരാണ് കണ്ടെത്തിയത്.

പിന്നീട് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹത്തിന് മണ്ഡലം വിട്ട് പോകേണ്ടിവന്നു. ഇസ്മയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ചാണ് യുഡിഎഫ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.

ഇസ്മയിലിനെ കണ്ടെത്തിയ നേതാക്കള്‍ ലോഡ്ജില്‍ ചെറിയ തോതില്‍ പ്രശ്‌നമുണ്ടാക്കി. പിന്നാലെ ശോഭന ജോര്‍ജ്ജ് ഇടതുപക്ഷക്കാരുടെ കണ്ണില്‍പ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഇവര്‍ ദിവസങ്ങളായി നഗരത്തിലെ റിസോര്‍ട്ടില്‍ താമസിച്ചുവരുകയായിരുന്നു.

റിസോര്‍ട്ടില്‍ വച്ച് അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ഇടതു പ്രവര്‍ത്തകര്‍ ഇവരെ പൊക്കിയത്. ജനപ്രതിനിധിയല്ലെന്നും കോണ്‍ഗ്രസില്‍ ഭാരവാഹിത്വമില്ലെന്നും പറഞ്ഞെങ്കിലും ഫലിച്ചില്ല. ശോഭനക്ക് റിസോര്‍ട്ട് വിട്ട് പോകേണ്ടിവന്നു.

നഗരത്തിലെ വാടകവീട്ടില്‍ നിന്നും ടി.എന്‍ പ്രതാപനെയും ബാബുപ്രസാദിനെയും പ്രവര്‍ത്തകര്‍ പൊക്കി മണ്ഡലം കടത്തിവിട്ടു. ഇവര്‍ മാരാരിക്കുളത്തുള്ള ഒരു വീട്ടില്‍ തങ്ങുകയാണ്.

അവധി ദിവസം വീട്ടിലിരിക്കാമെന്ന് കരുതിയെത്തിയ കേന്ദ്രമന്ത്രി കെവി തോമസിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റി. പള്ളുരുത്തി മണ്ഡലത്തിലാണ് തോമസിന്റെ വോട്ടും, വീടും ഇതുകൊണ്ട് ഏറണാകുളത്ത് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്. എന്നാല്‍ പ്രചാരണ സമയം കഴിഞ്ഞിട്ടും കണ്ണൂരില്‍ ഏതെങ്കിലും നേതാക്കള്‍ തങ്ങിയതായി വിവരമില്ല.

നവംബര്‍ 7, 2009 ലെ വാര്‍ത്തകള്‍
 
1st ODI , Sheikh Zayed Stadium, Abu Dhabi
Match starts at 04:30 pm IST  
User Comments
sathyan 07 Nov 2009 08:56 pm
achaayathi vedi Shobhana George kulathozhil cheyyaanaayi vannathaa paavam..allathaey prajaaranathinalla..please odichathu sheriyaayilla
കാണി 07 Nov 2009 09:06 pm
ഇത്രയ്ക്കു ദണ്ണം വരാന്‍ താങ്കളും അതെ യുനിയനില്‍ ആയിരിക്കും
shanavas chentrappinni 07 Nov 2009 05:06 pm
നമ്മുടെ നാടിന്റെ ശാപം .ഇവിടുത്തെ രാഷ്രിയക്കരാന്നു .വികസനം സ്വന്തം കുടുബത്തിനും തനിക്കും മാത്രം.വികസനം വേഗത്തിലാക്കാന്‍ മരുമകള്‍ക്ക് പാചക ജോലി.ഇടം വലം ചെകുതാന്മാര്‍ക്ക് നടുവില്‍ ഇരുന്നു ഭരിക്കാന്‍ കഴിയാത്ത.നിര്‍ഭാഗ്യവാനായ, നട്ടെല്ലില്ലാത്ത ഒരു മുഖ്യമന്ത്രി.സംസ്ക്കാരം ഇല്ലാത്ത മന്ത്രിമാര്‍.പുറത്തേക്കു നോക്കിയാല്‍(കേരളത്തിന്‌) കോടികള്‍ ചിലവഴിച്ചു സ്വന്തം പ്രതിമ നിര്‍മിക്കുന്ന കൂതി.എന്നാലും ഇവരയൊക്കെ സ്വന്തം തന്തയെക്കാളും തള്ളയെക്കാളും ere Snehikkunna Kazhuthakale Please കുറച്ചു Chindikku ........
[ പ്രതികരണം എഴുതൂ ]
Oneindia  Oneindia Login