To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

കേന്ദ്രസേനക്ക് വെള്ളം തടഞ്ഞുവയ്ക്കാനാവുമോ? വിഎസ്

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ കേന്ദ്രവ്യവസായ സുരക്ഷാസേനയെ കാവല്‍നിര്‍ത്തിയാല്‍ ഡാമിലെ വെള്ളം തടഞ്ഞുനിര്‍ത്താന്‍ അവര്‍ക്ക് കഴിയുമോയെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചോദ്യം.

മുല്ലപ്പെരിയാറില്‍ കേന്ദ്ര വ്യവസായ സംരക്ഷണസേനയെ വിന്യസിക്കണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ ആവശ്യത്തെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോഴാണ് മന്ത്രിസഭായോഗം കഴിഞ്ഞുള്ള വാര്‍ത്താസമ്മേളനത്തില്‍ വിഎസ് ഇങ്ങനെ പ്രതികരിച്ചത്.

ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഡാമാണ് മുല്ലപ്പെരിയാറിലേത്. അവിടെ ഭൂചലനം ഉണ്ടാവുമെന്ന വാര്‍ത്ത വന്ന സാഹചര്യത്തില്‍ എപ്പോഴും എന്തും സംഭവിക്കാവുന്ന സ്ഥിതിയാണുള്ളത്.

ഏറ്റവും താഴെയുള്ള പ്രദേശത്തെ ജനങ്ങള്‍ പുതിയ അണക്കെട്ട് കെട്ടണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം നടത്തുകയാണ്. അണപൊട്ടിയാല്‍, അഞ്ച് ജില്ലകളിലെ 40 ലക്ഷം വരുന്ന ജനങ്ങളുടെ ജീവനും അവരുടെ സ്വത്തുക്കളും ഇടുക്കിഡാമും എല്ലാം ഒലിച്ച് അറബിക്കടലില്‍ പോകും.

1979-ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി പുതിയ ഡാമിന് ശുപാര്‍ശ ചെയ്തതാണ്. പക്ഷേ തമിഴ്‌നാട് സര്‍ക്കാര്‍ പിന്നീട് അതില്‍നിന്ന് പിന്മാറുകയാണ് ചെയ്തത്- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നവംബര്‍ 7, 2009 ലെ വാര്‍ത്തകള്‍
 
1st ODI , Sheikh Zayed Stadium, Abu Dhabi
Match starts at 04:30 pm IST  
User Comments
മസ്താന്‍ 07 Nov 2009 09:44 pm
ടം പൊട്ടി ജനങ്ങള്‍ കൂട്ടത്തോടെ കുത്തിയൊലിച്ചു പോകു ന്നത് വരെ നമ്മള്‍ വക പയറു ചെയ്തു ക്കൊണ്ടിരിക്കും. ഡാം കേരള ‍ത്ത്തിലല്ലേ എന്താ ച്യെന്ടെന്നു കൂടിയലോചിക്കാന്‍ നിക്കാതെ ഭരണ പ്രതിപക്ഷ ബെതമില്ലാതെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണം.
ജനം 07 Nov 2009 03:00 pm
തമാശ പറഞ്ഞിരിക്കാതെ പൊട്ടിച്ച് ദൂരെയെറിയാന്‍ ഉത്തരവ്‌ കൊടുക്ക്‌
[ പ്രതികരണം എഴുതൂ ]
Oneindia  Oneindia Login