To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

അമേരിക്കന്‍ പട്ടാളമായാലും ജനം വോട്ട് ചെയ്യും

കണ്ണൂര്‍: കേന്ദ്ര സേനയല്ല, ഇറാഖിലെ അമേരിക്കന്‍ പട്ടാളമായാലും കണ്ണൂരിലെ ജനങ്ങള്‍ നിര്‍ഭയം വോട്ട് ചെയ്യുമെന്ന് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എവി ജയരാജന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രസേന വന്നത് നന്നായി. ജനാധിപത്യം വിലയ്‌ക്കെടുക്കാന്‍ സാധിയ്ക്കില്ലെന്നതിന്റെ തെളിവാണ് പോളിംഗ് ബൂത്തുകളിലെ തിരക്ക്.

പട്ടാളത്തെ ഇറക്കി ജനങ്ങളെ ഭീതിയിലാക്കാനും വോട്ടര്‍മാരെ മരവിപ്പിച്ച് വോട്ട് ചെയ്യിക്കാതിരിക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്ന് ജയരാജന്‍ ആരോപിച്ചു. എല്‍ഡിഎഫിന് അനുകൂലമായ തരംഗമാണ് കണ്ണൂരിലുള്ളത്. യുഡിഎഫ് രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍മാരില്‍ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിയ്ക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.
നവംബര്‍ 7, 2009 ലെ വാര്‍ത്തകള്‍
 
ODI, Adelaide Oval
India won by 4 wickets
User Comments
Mao 09 Nov 2009 04:32 pm
ഇതാണ് സാക്ഷാല്‍ കമ്മ്യൂണിസം.അടി കൊണ്ട് വീണത്‌ വിദ്യ ആക്കുന്ന പണി."എന്നെ കണ്ടാല്‍ കിണ്ണം മോഷ്ടിച്ചു എന്ന് പറയുമോ ?"
പിണറായി 09 Nov 2009 03:24 pm
അതെ മോന് റഷ്യന്‍ വെടി തനിക്കു അമേരിക്കന്‍ പട്ടാളം കൊച്ചമ്മക്ക്‌ എന്താണാവോ വേണ്ടത് അഫ്ഘാനി മതിയോ ???????
[ പ്രതികരണം എഴുതൂ ]
Oneindia  Oneindia Login