To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

കന്യാസ്ത്രീ കിണറ്റില്‍ മരിച്ചനിലയില്‍

ആമ്പക്കാട്‌: കന്യാസ്‌ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്പക്കാട് സിഎച്ച്‌എഫ്‌ നവജ്യോതി പ്രോവിന്‍സ്‌ സെന്റ്‌ ജോസഫ്‌ മഠാംഗമായ സിസ്റ്റര്‍ പള്‍മേഷ്യ (77)യാണ്‌ മരിച്ചത്‌. മഠത്തിന്റെ പറന്പിലുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

കേള്‍വിക്കുറവുള്ള ഇവരെ വെള്ളിയാഴ്ച വൈകീട്ട്‌ 4 മണി മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന്‌ മറ്റു സിസ്റ്റര്‍മാര്‍ നടത്തിയ അന്വേഷണത്തിലാണ്‌ സന്ധ്യയോടെ കിണറ്റില്‍ മൃതദേഹം കണ്ടത്‌. ഫയര്‍ഫോഴ്‌സ്‌ എത്തിയാണ്‌ മൃതദേഹം പുറത്തെടുത്തത്‌.

കാലടി ചെങ്ങല്‍ കുടിയിരുപ്പില്‍ സേവ്യറിന്റെയും അന്നക്കുട്ടിയുടെയും മകളാണ്‌. അരണാട്ടുകര, വടക്കാഞ്ചേരി, ആമ്പക്കാട്‌, ചേലക്കര, കാച്ചേരി, അഞ്ചേരി, തലോര്‍, പട്ടിക്കാട്‌, ഒളരിക്കര എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്‌.

ശവസംസ്‌കാരം ശനിയാഴ്‌ച 4ന്‌ ആമ്പക്കാട്‌ സെന്റ്‌ ജോസഫ്‌സ്‌ മഠത്തിലെ സെമിത്തേരിയില്‍ നടക്കും‍.

നവംബര്‍ 7, 2009 ലെ വാര്‍ത്തകള്‍
 
    Upcoming Matches
Ind Vs Sl Tue 14th Feb ODI
Nz Vs Zim - 2nd Twenty20 at Seddon Park Tue 14th Feb Int2020
Pak Vs Eng - 2nd ODI at Sheikh Zayed Stadium Wed 15th Feb ODI

കന്യകാത്വ പരിശോധന സെഫിയെ അപമാനിക്കാന്‍: കോടതി

കൊച്ചി: സിസ്‌റ്റര്‍ അഭയ കേസില്‍ സിസ്‌റ്റര്‍ സെഫിയെ സിബിഐ അനാവശ്യമായാണ്‌ കന്യകാത്വ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയതെന്ന്‌ ഹൈക്കോടതി. സെഫി, ഫാദര്‍ തോമസ്‌ കോട്ടൂര്‍, ഫാദര്‍ ജോസ്‌ പൂതൃക്കയില്‍ എന്നിവര്‍ക്ക്‌ ജാമ്യമനുവദിച്ചുകൊണ്ടാണ്‌.....

മാനഭംഗം: കന്യാസ്‌ത്രീ രണ്ടുപേരെ തിരിച്ചറിഞ്ഞു

ഭുവനേശ്വര്‍: ഒറീസയിലെ കണ്ഡാമലില്‍ വര്‍ഗീയ കലാപത്തിനിടെ കൂട്ടമാനഭംഗത്തിനിരയായ കന്യാസ്‌ത്രീ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു. സംഭവം നടന്ന്‌ നാലു മാസങ്ങള്‍ക്ക്‌ ശേഷം തിങ്കളാഴ്‌ച കട്ടക്കിലെ ചൗധ്യാര്‍ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ്‌ കന്യാസ്‌ത്രീ.....
User Comments
സന്തോഷ്‌ മാധവന്‍ 07 Nov 2009 09:37 pm
തൊട്ടടുത്ത ഇടവകയിലെ അച്ഛനെ പിടിച്ചു രണ്ടു കൊടുത്താല്‍ സത്യം പുറത്ത് വരും ഏതായാലും കന്യാസ്ത്രീകളുടെ മരണം വല്ലാതെ കൂടിയിരിക്കു ന്നു . അച്ചന്മാരുടെ കേളിയും
സത്യന്റെ അമ്മ 07 Nov 2009 09:22 pm
ഇതേത്‌ വിത്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലൊന്റീശ്വരാ...
[ പ്രതികരണം എഴുതൂ ]
Oneindia  Oneindia Login