തിരുവനന്തപുരം: കണ്ണൂര്‍, എറണാകുളം, ആലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. മൂന്ന് മണ്ഡലങ്ങളിലുമായി ശരാശരി 69 ശതമാനം പോളിങ് നടന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക സമയം അവസാനിച്ചപ്പോഴും കണ്ണൂരില്‍ പത്ത് ബൂത്തുകളില്‍ പോളിങ് തുടര്‍ന്നത് കണക്കുകളില്‍ മാറ്റം വരുത്തിയേക്കാം. കണ്ണൂരില്‍ 75 ശതമാനവും എറണാകുളത്ത് 60 ശതമാനവും ആലപ്പുഴയില്‍ 68 ശതാമാനവും പോളിങ് നടന്നുവെന്നാണ് ആദ്യം ലഭിയ്ക്കുന്ന വിവരം. അവസാന ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കണ്ണൂര്‍ മണ്ഡലത്തിലെ റെക്കാഡ് പോളിങ്ങായ 79.79% മറികടക്കുമെന്നാണ് കരുതപ്പെടുന്നത്.
കേന്ദ്രസേനയുടെയും സംസ്ഥാന പൊലീസിന്റെയും നിരീക്ഷണത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് കണ്ണൂരിലെ 129 ബൂത്തുകളിലും വോട്ടെടുപ്പ് നടന്നത്. മഴയെ അവഗണിച്ചും ആലപ്പുഴയില്‍ നല്ല പോളിങ് രേഖപ്പെടുത്തിയത്
എറണാകുളത്ത് തുടക്കത്തില്‍ മൂന്നു ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറിലായെങ്കിലും യന്ത്രം മാറ്റിസ്ഥാപിച്ച് പിന്നീട് പോളിങ് തുടര്‍ന്നു.
05:50 PM
കണ്ണൂരില്‍ 62 ശതമാനം പോളിംഗ്
ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കനത്ത പോളിംഗ് തുടരുന്നു. പോളിങ് അവസാനിയ്ക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കെ കണ്ണൂരില്‍ 62 ശതമാനം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അലപ്പുഴയില്‍ 61 ശതമാനവും എറണാകുളത്ത് 55 ശതമാനവുമാണ് പോളിങ്. തത്തംപിള്ളിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ നേരിയ സംഘര്‍ഷമൊഴിച്ചു നിര്‍ത്തിയാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമാണ്.
04;15 PM
ആലപ്പുഴയില്‍ സംഘര്‍ഷം 2 പേര്‍ക്ക് പരിക്ക്
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴ മണ്ഡലത്തിലെ തത്തംപള്ളിയില്‍ സംഘര്‍ഷം. ഇരുമുന്നണികളുടെയും ബൂത്ത് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ബൂത്ത് ഓഫീസിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്.
തുടര്‍ന്ന് യുഡിഎഫിന്റെ ബൂത്തും ആക്രമിയ്ക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബോര്‍ഡുകള്‍ നശിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. വന്‍ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.
02:50 PM
മുളവ്കാട് താഴ്ന്ന് പോളിങ്
റോഡിന്റെ പേരില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണം പ്രഖ്യാപിച്ച മുളവുകാട് ദ്വീപില്‍ താഴ്ന്ന പോളിങ്. പതിനൊന്ന് മണി വരെ 12 ശതമാം പേര്‍ മാത്രമാണ് ഇവിടെ വോട്ട് ചെയ്തത്.
അധികൃതരുടെയും രാഷ്ട്രീയ നേതാക്കളുടെയും കണ്ണു തുറപ്പിക്കാന്‍ വേണ്ടിയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായുളള ജനകീയ സമരമാണിതെന്ന് അവര്‍ പറഞ്ഞു. പധാന രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണ ബൂത്തുകള്‍ക്കൊപ്പം വോട്ട് ബഹിഷ്‌കരിക്കുന്നവരുടെ ബൂത്തുകളും ഇവിടെ സജീവമാണ്.
12:30 PM
മൂന്നിടത്തും മികച്ച പോളിങ്
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന് മൂന്ന് മണ്ഡലങ്ങളിലും മികച്ച പോളിങ്. വോട്ടെടുപ്പ് തുടങ്ങി നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ കണ്ണൂര്‍ 35.5%, ആലപ്പുഴ-28%, എറണാകുളം-26% എന്നിങ്ങനെയാണ് വോട്ടിങ് നിരക്ക്. ആലപ്പുഴയില്‍ മഴയെ തുടര്‍ന്ന് മന്ദഗതിയിലായ പോളിങ് വീണ്ടും സജീവമായിട്ടുണ്ട്. ഒരിടത്തും അക്രമ സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
12:10 PM
കണ്ണൂരില്‍ കനത്ത പോളിംഗ്; ആലപ്പുഴയില്‍ മഴ കുരുക്ക്
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ കനത്ത പോളിംഗ്. ആദ്യ മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ 15 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. കണ്ണൂരിലാണ് ഏറ്റവുമധികം പോളിംഗ ്20%, എറണാകുളത്ത് 16 ശതമാനവും ആലപ്പുഴയില്‍ 14 ശതമാനവും പോളിംഗ് നടന്നു.
ആലപ്പുഴയില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിംഗ് നടന്നുവെങ്കിലും കനത്ത മഴയെ തുടര്‍ന്ന് മന്ദഗതിയിലായി. രാവിലെ മന്ദഗതിയിലാല്‍ പോളിംഗ് തുടങ്ങിയ എറണാകുളം മണ്ഡലത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ ഭേദപ്പെട്ട നിലയിലെത്തി.
എല്ലാ ബൂത്തുകളിലും സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
11:15 AM
മൂന്ന് മണ്ഡലങ്ങളിലെ പോളിങ് ആരംഭിച്ചു
കണ്ണൂര്‍: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും വോട്ടിങ് ആരംഭിച്ചു. മൂന്ന് മണ്ഡലങ്ങളിലായി നാല് ലക്ഷത്തോളം വോ്ട്ടര്‍മാര്‍ ശനിയാഴ് പോളിങ് ബൂത്തിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന ഇടപെടലുകളിലും നിരീഷണത്തിലുമുള്ള തിരഞ്ഞെടുപ്പാണ് ഇത്തവണ സംസ്ഥാനത്ത് നടക്കുന്നത്. കണ്ണൂരില്‍ കേന്ദ്ര സേനയുടെ സാന്നിധ്യമടക്കം അതിശക്തമായ സുരക്ഷയാണ് പോളിങ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ കമ്മീഷന്‍ നിശ്ചയിച്ച മറ്റ് ഏഴു രേഖകളോ കാണിച്ചാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ സമ്മതിയ്ക്കുകയുള്ളൂ. മാധ്യമങ്ങള്‍ക്കും കനത്ത നിയന്ത്രണമാണ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
പോളിംഗ് സംവിധാനം കുറ്റമറ്റതാണോ എന്നു ഉറപ്പു വരുത്തുന്ന മോക് പോളിംഗ് രാവിലെ 7.30 ഓടെ തുടങ്ങി എട്ടു മണിയ്ക്കു മുന്‍പായി അവസാനിച്ചു. കൃത്യം എട്ടിന് തന്നെ വോട്ടിംഗ് തുടങ്ങി. സാധാരണ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പോളിംഗ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ രാവിലെ ഏഴ് മുതലായിരുന്നു വോട്ടെടുപ്പ് ആരംഭിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ നിലനില്പിനെ ബാധിയ്ക്കില്ലെങ്കിലും ലോക്്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ മാറിയെന്ന് തെളിയിക്കാന്‍ എല്‍ഡിഎഫും മുന്‍ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിയ്ക്കാന്‍ യുഡിഎഫും മുഴുവന്‍ ശക്തിയുമെടുത്ത് പോരാടുന്ന ചിത്രമാണ് പ്രചാരണ രംഗത്തുണ്ടായിരുന്നത്. ലോക്‌സഭയിലേക്ക തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ യുഡിഎഫ് എംഎല്‍മാര്‍ രാജിവെച്ച ഒഴിവിലേക്കാണ് മൂന്ന് മണ്ഡലങ്ങളിലും തിരഞ്ഞെുടപ്പിനുള്ള സാഹചര്യം സൃഷ്ടിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഒരു മണിക്കൂറിനുള്ളില്‍ തന്നെ വ്യക്തമായ സൂചനകള്‍ ലഭിക്കും. ഉ്രച്ചയ്ക്ക് മുമ്പായി മൂന്ന്് മണ്ഡലങ്ങളിലെയും ഫലം പ്രഖ്യാപിയ്ക്കും. പ്രശ്‌ന ബാധിത ബൂത്തുകളില്‍ ആവശ്യമെങ്കില്‍ റീ പോളിംഗ് നടത്തുള്ള സൗകര്യത്തിനു വേണ്ടിയാണ് വോട്ടെടുപ്പും വോട്ടെണ്ണലും തമ്മില്‍ രണ്ടു ദിവസത്തെ ഇടവേള നല്‍കിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
08:50 AM