ബീഹാറില്‍ സ്‌ഫോടക ശേഖരം കണ്ടെടുത്തു

വ്യാഴം, നവംബര്‍ 12, 2009, 12:11 [IST]
Forty-five quintals of explosives seized in Bihar
ഗയ: ബീഹാറിലെ ഗയയില്‍ കടകളില്‍ സൂക്ഷിച്ചിരുന്ന 4500 കിലോ അനധികൃത സ്‌ഫോടക ശേഖരം പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക ദൗത്യസംഘം വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് കടകളില്‍ നടത്തിയ റെയ്ഡിലാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്. 99 ബാഗുകളിലായാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.

ഇവയുടെ സാമ്പിള്‍ കൂടുതല്‍ പരിശോധനക്കായി പാറ്റ്‌നയിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു. നക്സലുകള്‍ക്ക് കൈമാറായിരുന്നു ഈ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.

രണ്ടുദിവസംമുമ്പ് പ്രദേശത്തെ വീട്ടില്‍നിന്നും ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന നാല് ഇന്‍സാസ് റൈഫിളുകളും രണ്ട് എ.കെ. 47 തോക്കുകളും 30,000 വെടിയുണ്ടകളും പിടിച്ചെടുത്തിരുന്നു.
User Comments
MODI 12 Nov 2009 04:07 pm
ഈ KESUKAL ETHENKILUM MUSLIMINTE PERIL CHARJU CHEYYOO...........
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST