അഞ്ച് നഗരങ്ങള്‍ക്ക് ഭീകരാക്രമണ ഭീഷണി

വ്യാഴം, നവംബര്‍ 12, 2009, 14:54 [IST]
Mumbai terror attack
ദില്ലി: ഇന്ത്യയിലെ അഞ്ച് നഗരങ്ങള്‍ ഭീകരാക്രമണ ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം അടുത്തെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ഭീകരാക്രമണ ഭീഷണിയെപ്പറ്റി അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ വെളിപ്പെടുത്തി.
  Read:  In English 
ദില്ലി, മുംബൈ, അഹമ്മദാബാദ്, ലഖ്‌നൊ, ആഗ്ര എന്നീ നഗരങ്ങളെ ഉദ്ദേശിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഭീകരാക്രമണ പദ്ധതിയിട്ട അമേരിക്കന്‍ പൗരന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെയും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അമ്പതോളം വരുന്ന ഭീകരസംഘം പടിഞ്ഞാറന്‍ തീരം വഴി രാജ്യത്തിനകത്തേക്ക് കടക്കാനാണ് ശ്രമിയ്ക്കുന്നത്. ഒരേ സമയത്ത് രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളെ ആക്രമിയ്ക്കാനാണ് ഇവര്‍ ശ്രമിയ്ക്കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹെഡ്‌ലിയെ ചോദ്യം ചെയ്ത എഫ്ബിഐയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഭീകരാക്രമണം ഉണ്ടാവുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ സാധൂകരിയ്ക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ വെൡപ്പെടുത്തി. 2006-2009 കാലഘട്ടത്തില്‍ ഹെഡ്‌ലി ഇന്ത്യയിലേക്ക് വന്നത് ഭീകരര്‍ക്ക് ഇന്ത്യയില്‍ സുരക്ഷിത കേന്ദ്രങ്ങള്‍ കണ്ടെത്താനാണെന്നും സൂചനകളുണ്ട്.

User Comments
thomas 13 Nov 2009 09:57 am
Search for all those who supported or giving supports to these criminals who are there definitly within the same said cities..idnetify all the black sheeps in our country...catch all these antinational elements..
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST