മാന്‍ഡോര്‍ എക്സ്പ്രസ് പാളം തെറ്റി 6 മരണം

ശനി, നവംബര്‍ 14, 2009, 9:41 [IST]
ജയ്പൂര്‍: ജോധ്പൂര്‍-ദില്ലി മാന്‍ഡോര്‍ എക്‌സ്​പ്രസ് പാളം തെറ്റി 6 പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ അടുത്തുള്ള എസ്എംഎസ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഒരു ന്യൂസിലന്‍ഡുകാരിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

ജോധ്പൂരില്‍ നിന്ന് ദില്ലിയിലേയ്ക്ക് പോവുകയായിരുന്ന തീവണ്ടിയുടെ 15 ബോഗികളാണ് പാളം തെറ്റിയത്. ജയ്പൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ബന്‍സ് കാ പഥക് എന്ന് സ്ഥലത്തുവെച്ച് ശനിയാഴ്ചപുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.

അഞ്ച് എ.സി ബോഗികളും ഏഴ് സ്ലീപ്പര്‍ കോച്ചുകളും മൂന്ന് ജനറല്‍ കമ്പാര്‍ട്ട് മെന്റ് ബോഗികളുമാണ് പാളം തെറ്റിയത്.
  Read:  in English 
അപകടത്തെ തുടര്‍ന്ന് 24 ഓളം ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വേ മന്ത്രി മമത ബാനര്‍ജി പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റവരുടെ ചികിത്സയ്ക്കായി ഒരു ലക്ഷവും അപകടത്തില്‍ പെട്ടവര്‍ക്ക് 10,000 രൂപയും ധനസഹായവും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ സര്‍ക്കാരും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം.

User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST