തിരുവനന്തപുരം: നേതൃനിരയിലുള്ളവരും ജനപ്രതിനിധികളും സ്ത്രീധനം, ആര്‍ഭാടവിവാഹം എന്നിവയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് സിപിഎമ്മിന്റെ തെറ്റു തിരുത്തല്‍ രേഖ.
പാര്‍ട്ടി അംഗങ്ങള്‍ വീട് വാങ്ങുമ്പോഴും നിര്‍മ്മക്കുമ്പോഴും ബന്ധപ്പെട്ട കമ്മിറ്റിയുടെ അനുമതി വാങ്ങണമെന്നും രേഖ അനുശാസിക്കുന്നു. സ്വത്തുക്കള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങുമ്പോഴും ഇത് ബാധകമാണ്.
പത്തുപേജുള്ള തിരുത്തല്‍ രേഖയില്‍ ഒരു ദശകം മുമ്പ് തയ്യാറാക്കിയ രേഖ ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചില്ലെന്ന് പറയുന്നുണ്ട്.
ഫണ്ട് പിരിവുകള്‍, പൊതു ഫണ്ട്, എന്നിവയ്ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ഇവ ശരീയായ രീതിയില്‍ ഉപയോഗിക്കുകയും വേണം. നേതൃനിരയിലുള്ളവര്‍ ലളിത ജീവിതം നയിക്കണം, സ്വകാര്യ കമ്പനികള്‍, വന്‍ ബിസിനസുകാര്‍ എന്നിവരുടെ ആതിഥ്യം സ്വീകരിക്കരുത്.
നേതാക്കള്‍ക്ക് ലഭിക്കുന്ന വിലക്കിഴിവുകള്‍ ഒരു കാരണവശാലും സ്വീകരിക്കരുത്, മതാചാരങ്ങള്‍ നടത്തുകയോ മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുകയോ ചെയ്യരുത്- രേഖയില്‍ പറയുന്നു.
എംപി, എംഎല്‍എ എന്നീ സ്ഥാനങ്ങല്‍ക്കായി സിപിഎമ്മില്‍ മത്സരം നടക്കുന്നുണ്ടെന്നും രേഖ ആരോപിക്കുന്നുണ്ട്. അഴിമതിക്കാര്യത്തില്‍ കര്‍ക്കശ നടപടിവേണമെന്ന് രേഖ അനുശാസിക്കുന്നു. കേന്ദ്രകമ്മിറ്റിമുതല്‍ ലോക്കല്‍ കമ്മിറ്റിവരെയുള്ള നേതാക്കള്‍ വരുമാനം പാര്‍ട്ടിയെ അറിയിക്കണം.
രേഖയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു. തെറ്റു തിരുത്തല്‍ രേഖയല്ല തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും കരകയറാനുള്ള മാര്‍ഗമാണ് ഈ വേളയില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി പറഞ്ഞു.
രണ്ടു ദിവസത്തെ യോഗം രേഖ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. രേഖയുടെ റിപ്പോര്‍ട്ടിങിനായി മേഖലാ യോഗങ്ങള്‍ ചേര്‍ന്നേയ്ക്കും.