സച്ചിന്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കൂ: താക്കറെ

തിങ്കള്‍, നവംബര്‍ 16, 2009, 14:11 [IST]
Bal Thackeray
ദില്ലി: മുംബൈ ഇന്ത്യയുടേതാണെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും മുംബൈയില്‍ താമസിക്കാന്‍ അവകാശമുണ്ടെന്നുമുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പരാമര്‍ശത്തിനെതിരെ ശിവാ സേനാ നേതാവ് ബാല്‍ താക്കറെ.

ശിവസേനയുടെ മുഖ പത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് താക്കറെ സച്ചിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചിരിക്കുന്നത്.

രാജ്യാന്തര ക്രിക്കറ്റില്‍ 20വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സച്ചിന്‍ മുംബൈയിലെ മണ്ണിന്റെ മക്കള്‍ വാദത്തിനെതിരെ പരാമര്‍ശം നടത്തിയത്.
  Read:  In English 
രാഷ്ട്രീയത്തില്‍ ഇടപെടാതെ ക്രിക്കറ്റില്‍ ശ്രദ്ധിക്കാനാണ് താക്കറെ സച്ചിനെ ഉപദേശിച്ചിരിക്കുന്നത്. സച്ചിനെതിരെ താക്കറെ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്.

താക്കറെയുടേത് അനാവശ്യ പരാമര്‍ശമായിപ്പോയെന്ന് ബിസിസിഐ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു.

സച്ചിന്‍ ദേശീയവാദിയാണ്. മഹാരാഷ്്ട്രക്കാരനും ഇന്ത്യക്കാരനുമാണ്. സ്വയം ഇന്ത്യക്കാരനെന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണോ? താക്കറെ മുഹമ്മദലി ജിന്നയെപ്പോലെയാണ് സംസാരിക്കുന്നത്. എല്ലാ ഇന്ത്യക്കാരും സച്ചിനൊപ്പമാണ്- ശുക്ല അഭിപ്രായപ്പെട്ടു.
User Comments
killadi 17 Nov 2009 10:06 pm
thakkare myran MH nte purathirangial verum kodichi pattiyanu
koman 17 Nov 2009 06:35 pm
ee kilavanum raj kazhuveriyum mumbai vittu velikku irangiyaal ivanmaarude 16 unnaam... veettil irunnu tinna moochu parayatheda torappan kilavaaa.
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST