പിതാവ് തന്നെ ലഷ്‌കറിന് വിറ്റതാണെന്ന് കസബ്

തിങ്കള്‍, നവംബര്‍ 16, 2009, 14:35 [IST]
Kasab
വാഷിങ്ടണ്‍: പണത്തിന് വേണ്ടി പിതാവ് തന്നെ ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന് മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന അജ്മല്‍ കസബ്.

എച്ച്ബിഒ ചാനലിന്റെ ടെറര്‍ മുംബൈ എന്ന ഡോക്യുമെന്ററിയിലാണ് കസബ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഡോക്യുമെന്ററി വ്യാഴാഴ്ച സംപ്രേഷണം ചെയ്യും.

കസബിന്റെയും കൂട്ടാളികളുടെയും ഏറെ വെളിപ്പെടുത്തലുകള്‍ അടങ്ങിയതാണ് ഡോക്യുമെന്ററി. ഡോക്യുമെന്ററിയെക്കുറിച്ച് കഴിഞ്ഞദിവസം പുറത്തുവന്ന പ്രിവ്യൂ റിപ്പോര്‍ട്ടിലും കസബിന്റെ വെളിപ്പെടുത്തലുകളുടെ ഭാഗങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.

തന്റെ പിതാവ് തെരുവില്‍ തൈരും ഉരുളക്കിഴങ്ങും വില്‍ക്കുന്നയാളായിരുന്നുവെന്ന് കസബ് ചോദ്യം ചോദിക്കുന്നയാളോട് പറയുന്നുണ്ട്.
  Read:  In English 
ലഷ്‌കറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പോയാല്‍ ധാരാളം പണം ലഭിക്കുമെന്നും അതുകൊണ്ട് സഹോദരന്‍മാരുടെയും സഹോദരിമാരുടെയും വിവാഹം നടത്താമെന്നും ആര്‍ഭാടമായി ജീവിക്കാന്‍ കഴിയുമെന്നും പിതാവ് പറഞ്ഞുവെന്നും കസബ് പറയുന്നുണ്ട്.

സ്വന്തം അക്കൗണ്ടിലാണോ പണം നിക്ഷേപിച്ചത് എന്ന ചോദ്യത്തിന് തനിക്ക് അക്കൗണ്ട് ഇല്ലെന്നും പണം പിതാവിന്റെ കൈവശമാണ് നല്‍കിയതെന്നും ഇയാല്‍ മറുപടി നല്‍കുന്നു.

തനിക്ക് മൂന്നു മാസം പരിശീലനം ലഭിച്ചെന്നും ക്ലാസില്‍ ഇരുപത്തിയഞ്ചോളം പേര്‍ ഉണ്ടായിരുന്നെന്നും പരസ്പരം സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കസബ് വെളിപ്പെടുത്തിയിട്ടുണ്ട്.
User Comments
മല്ലു രാജ് 16 Nov 2009 10:49 pm
എടാ നായര്‍ എന്നാ പേരില്‍ കമെന്റെഴുതിയ അച്ചായ നിന്റെ വര്‍ഗത്തിന്റെ സ്വഭാവമാണ് നീ കാണിച്ചത് ഇവിടെ വര്‍ഗീയ കന്റെഴുതുന്നതില്‍ ഭൂരി ബാഗവുഉം അചായന്മാരനു ഒരിക്കല്‍ ഹിന്ദുക്കളുടെ പേരില്‍ എഴുതുക പിന്നെ മുസ്ലിങ്ങളുടെ പേരില്‍ എഴുതുക തമ്മി തള്ളിക്കുക പണ്ട് ബ്രിടീശുകാര്‍ ഇന്തയില്‍ ചെതിരുന്ന പണി ടിവൈടെഷന്‍ തരക്കേടില്ല കള്ള പാതിരിമാര്‍ ഉപതെശിച്ച തായിരിക്കുമല്ലേ . ഈ കമന്റു കണ്ടു മേത്തന്‍ മാര്‍ നായന്മാരെ തെറി പര്‍ന്ജോലും അല്ലോ പിന്നെ അവര്‍ തമ്മിലായിക്കോലും. അല്ലെടാ നായെ
muslim 17 Nov 2009 11:47 am
da mlluraj ninte marupadi nanayitund niyanu yatharta india karan
indian 16 Nov 2009 08:24 pm
nammude rajyathe murivelpikkan vanna ee aline . iny vachu thamasippikathe niyam nadappilakkanam. arab rajyangalil cheunnapole.
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST